കുറ്റാലം കൊട്ടാരം; സംരക്ഷണ ചുമതല കേരള പൊലീസിന്

പുനലൂർ: തമിഴ്നാട്ടിലെ കുറ്റാലത്ത് കേരള സർക്കാറി​െൻറ ഉടമസ്ഥതയിലുള്ള കൊട്ടാരത്തി​െൻറ സംരക്ഷണ ചുമതല കേരള പൊലീസ് ഏറ്റെടുത്തു. 12 അംഗ സംഘമാണ് വസ്തുവകളുടെയും കൊട്ടാരത്തി​െൻറ സംരക്ഷണത്തിനുള്ളത്. കൊല്ലം എ.ആർ ക്യാമ്പിൽനിന്ന് 10 പൊലീസുകാരും കുളത്തൂപ്പുഴ, ഏരൂർ സ്റ്റേഷനുകളിലെ ഒരോ പൊലീസുകാരുമാണ് കാവൽ ചുമതലയിലുള്ളത്. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ നിർദേശാനുസരണമാണിത്. കുറ്റാലം സീസൺ അടുത്തുവരുന്നതിനാൽ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും വളപ്പ് ആകർഷണമാക്കുന്നതടക്കം ജോലികൾ നടന്നുവരുന്നു. എന്നാൽ, കൊട്ടാരം കേന്ദ്രീകരിച്ചുള്ള സംഘത്തി​െൻറ നിയന്ത്രണത്തിലാണ് ഇവിടത്തെ കാര്യങ്ങൾ നടക്കുന്നത്. ഇതു കാരണം ഇവിടെയെത്തുന്ന മലയാളി ഉദ്യോഗസ്ഥരടക്കം പലരും ആക്രമണത്തിന് ഇരയാകുന്നു. കേരള സർക്കാറിന് 56.68 ഏക്കർ ഭൂമിയും പ്രധാന കൊട്ടാരവും അടക്കം നിരവധി കെട്ടിടങ്ങളും ഇവിടുണ്ട്. മുമ്പ് തിരുവിതാംകൂർ രാജകുടുംബത്തിേൻറതായിരുന്ന ഈ സ്വത്ത് കേരളപ്പിറവിയോടെ സംസ്ഥാന സർക്കാറിന് വന്നുചേർന്നു. ഭൂമിയുടെയും കൊട്ടാരത്തി​െൻറയും ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ചെെന്നെ ഹൈകോടതി മധുര െബഞ്ചിൽ നടന്നുവരുകയാണ്. പൊതുമരാമത്ത് വകുപ്പിനാണ് ഈ വസ്തുവകകളുടെ മേൽനോട്ടമുള്ളത്. മരാമത്ത് വകുപ്പ് നിയമിച്ച പ്രദേശവാസികളായ ചിലരാണ് സംരക്ഷണം നിർവഹിക്കുന്നത്. എന്നാൽ, ഇതിൽപെട്ട ചിലരും ചേർന്നാണ് വ്യാജരേഖകൾ ചമച്ച് വസ്തുവകകൾ സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.