റെയിൽവേ അടിപ്പാത: ഹിയറിങ് ഇന്ന്

പുനലൂർ: ഏറെ വിവാദമായ പുനലൂരിലെ റെയിൽവേ അടിപ്പാതക്ക് സ്ഥലം ഏറ്റെടുക്കുന്നുമായി ബന്ധപ്പെട്ട് ഹിയറിങ് ബുധനാഴ്ച രാവിലെ 11.30ന് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കും. വസ്തു ഉടമകൾ, റവന്യൂ അധികൃതർ, പൊതുജനം എന്നിവർ സംബന്ധിക്കും. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർ അഞ്ചംഗ സാമൂഹിക പ്രത്യാഘാത വില‍യിരുത്തൽ യൂനിറ്റ് രൂപവത്കരിച്ചിരുന്നു. ഈ സംഘം ഇതിനകം ഇതു ബന്ധിച്ച് പഠനം നടത്തുകയുണ്ടായി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോർട്ട് തയാറാക്കുന്നതി​െൻറ ഭാഗമായാണ് ബന്ധപ്പെട്ട കക്ഷികളെ ഉൾപ്പെടുത്തി ഹിയറിങ് നടത്തുന്നത്. പുനലൂർ ടൗണിൽനിന്നും പേപ്പർമിൽ, കാര്യറ റോഡിലുള്ള റെയിൽവേ ഗേറ്റിന് പകരം റെയിൽവേ നിർമാണം തുടങ്ങിയ അടിപ്പാത പൂർത്തിയായിട്ടില്ല. റെയിൽവേയുടെ സ്ഥലത്തിന് ശേഷമുള്ള അടിപ്പാതക്ക് സ്ഥലം ഏറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന പൊതുമരാമത്ത് വകുപ്പായിരുന്നു. പുനലൂർ വില്ലേജിലെ ഏഴ് സർവേ നമ്പറുകളിലായി സ്വകാര്യവ്യക്തികൾക്കുള്ള 12 സ​െൻറ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. എന്നാൽ, അധികൃതരുടെ അനാസ്ഥയെ തുടർന്ന് സ്ഥലം ഏറ്റെടുത്ത് റോഡി​െൻറ നിർമാണം പൂർത്തിയാക്കിയിട്ടില്ല. ബ്രോഡ്ഗേജ് ലൈൻ കമീഷൻ ചെയ്ത് ട്രെയിനുകൾ ഓടി ത്തുടങ്ങിയതോടെ റെയിൽവേ ഗേറ്റ് അടച്ചിടുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെ അടിപ്പാത സംരക്ഷണ സമിതി സമരത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.