ജില്ലയില്‍ ശബ്​ദമലിനീകരണം തടയാന്‍ വിപുലമായ പദ്ധതി ഒരുക്കും

കൊല്ലം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) നാഷനല്‍ ഇനിഷ്യേറ്റിവ് ഫോര്‍ സൗണ്ടും (എന്‍.ഐ.എസ്.എസ്/നിസ്) ചേർന്ന് ജില്ലയില്‍ ശബ്ദമലിനീകരണം തടയാന്‍ വിപുലമായ പദ്ധതി ഒരുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍, അസോസിയേഷന്‍ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ്സ് (എ.ഒ.ഐ), കേരള മോട്ടോര്‍ വാഹന വകുപ്പ്, കൊല്ലം സിറ്റി പൊലീസ്, റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതി​െൻറ ഭാഗമായി വ്യാഴാഴ്ച 'നോ ഹോണ്‍ ഡേ' ആയി ആചരിക്കും. ചിന്നക്കടയില്‍ രാവിലെ 9.30ന് ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ചിന്നക്കട മുതല്‍ കടപ്പാക്കട വരെയുള്ള പ്രദേശത്തെ േനാ ഹോണ്‍ മേഖലയായി മേയര്‍ വി. രാജേന്ദ്രബാബു കടപ്പാക്കടയില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഐ.എം.എ നിസ് ചെയര്‍മാന്‍ ഡോ. ജെ ശ്രീകുമാര്‍, എ.ഒ.ഐ കൊല്ലം ചാപ്റ്റര്‍ പ്രസിഡൻറ് ഡോ. സുജിത്ത്, റോട്ടറി റിസ് ചെയര്‍മാന്‍ കെ.സി. സത്യന്‍, വിജയരാജന്‍, ലക്ഷ്മിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.