ശാസ്​താംകോട്ട തടാകസംരക്ഷണം: 14.5 കോടിയുടെ അഴിമതിയിൽമുങ്ങി ബദൽ കുടിവെള്ള പദ്ധതി ഇല്ലാതായി

ശാസ്താംകോട്ട: നാശോന്മുഖമായ ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽനിന്നുള്ള ജലചൂഷണം കുറക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബദൽ ജലപദ്ധതി അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി ഇല്ലാതായി. തടാക സംരക്ഷണ സമരസമിതി നൽകിയ പരാതിയിൽ വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം പ്രാഥമികാന്വേഷണം നടക്കുകയാണെങ്കിലും പദ്ധതി അട്ടിമറിച്ച് പൊതുസമ്പത്ത് ദുർവിനിേയാഗം ചെയ്തവർ ഇപ്പോഴും സുരക്ഷിതരാണെന്ന ആക്ഷേപം ശക്തമാണ്. കല്ലടയാറ്റിൽ െറഗുലേറ്ററർ നിർമിച്ച് അവിടെനിന്ന് പൈപ്പ് വഴി ശാസ്താംകോട്ടയിലെ ശുദ്ധീകരണിയിൽ വെള്ളമെത്തിച്ച് ശുദ്ധീകരിച്ച ശേഷം കൊല്ലം കോർപറേഷൻ, ചവറ-പന്മന-തേവലക്കര കുടിവെള്ള പദ്ധതികൾക്ക് വിതരണം ചെയ്യാനായി 14.5 കോടി രൂപയാണ് ഒന്നാംഘട്ടം എന്നനിലയിൽ സർക്കാർ അനുവദിച്ചത്. െറഗുലേറ്റർ നിർമിക്കുന്നതിനായുള്ള 19.5 കോടി രൂപക്ക് ഭരണാനുമതി നൽകുകയും ചെയ്തു. കല്ലടയാറ്റിലെ നിർദിഷ്ട സ്ഥലത്തുനിന്ന് ശാസ്താംകോട്ടയിലെ ശുദ്ധീകരണിയിലേക്കുള്ള 4730 മീറ്റർ ദൂരം പൈപ്പ് സ്ഥാപിക്കാനാണ് 14.5 കോടി അനുവദിച്ചത്. 2012ൽ തടാക സംരക്ഷണ ആക്ഷൻ കൗൺസിൽ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തി​െൻറ ഒത്തുതീർപ്പെന്ന നിലയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശാസ്താംകോട്ടയിലെത്തി ജനസമക്ഷം പ്രഖ്യാപിച്ച പദ്ധതിയാണിത്. കേവലം 1560 മീറ്റർ ഭാഗത്തെ പൈപ്പിടൽ മാത്രമാണ് ഇതിനകം പൂർത്തിയായത്. 5.5 കോടി രൂപ ഇതി​െൻറ പ്രതിഫലമായി വാങ്ങിയ കരാറുകാരൻ പണി നിർത്തി പോവുകയും ചെയ്തു. ഇപ്പോൾ കോടികൾ വിലമതിക്കുന്നതും ഉയർന്ന സാേങ്കതികതയിൽ ഉള്ളതുമായ പൈപ്പുകൾ, അനാഥമായി കിടന്ന് കാടുകയറി നശിക്കുകയാണ്. 1560 മീറ്റർ നീളം വരുന്നഭാഗത്തെ പൈപ്പുകൾ മണ്ണിനടിയിലുമാണ്. ശാസ്താംകോട്ട തടാകത്തി​െൻറ അടിയിലൂടെ 930 മീറ്റർ പൈപ്പ് സ്ഥാപിക്കാനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഉയർന്ന നിലവാരത്തിലുള്ള ഹൈ ഡെൻസിറ്റി പോളി എത്തലീൻ (എച്ച്.ഡി.പി.ഇ) പൈപ്പുകളാണ് ഇതിനുവേണ്ടി വരുത്തിയത്. വെയിൽ തട്ടിയാൽ വ്യാസത്തിനും രൂപത്തിനുമെല്ലാം വ്യത്യാസം വരുന്നതാണ് ഇൗ പൈപ്പുകൾ. ഒന്നര കൊല്ലമായി ഏൽക്കുന്ന വെയിൽ ഇൗ വിലയേറിയ പൈപ്പുകളെ പൂർണമായും ഉപയോഗ ശൂന്യമാക്കിയിരിക്കുകയാണ്. പൈപ്പുകൾ സ്ഥാപിക്കുന്ന പദ്ധതി യഥാക്രമം പൂർത്തിയാക്കിയിരുന്നെങ്കിൽ റഗുലേറ്ററി​െൻറ സഹായം ഇല്ലാതെതന്നെ കല്ലടയാറിൽനിന്ന് ശാസ്താംകോട്ട ശുദ്ധീകരണിയിലേക്ക് വെള്ളം തനിയെ ഒഴുകി എത്തുമായിരുന്നു. 50 വർഷത്തിലധികമായി ഇപ്രകാരമാണ് ശാസ്താംകോട്ടയിൽനിന്ന് കൊല്ലം കോർപറേഷനിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. ഇപ്പോൾ പദ്ധതി ഉപേക്ഷിക്കപ്പെട്ടനിലയിലാണ്. പദ്ധതി അട്ടിമറിക്കപ്പെടാൻ ഇടയായ സാഹചര്യം സംബന്ധിച്ച് അധികൃതർക്കും മറുപടിയില്ല. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വിജിലൻസ് അന്വേഷണം നടത്തണെമന്ന് ആവശ്യപ്പെട്ട് നീതിപീഠത്തെ സമീപിക്കുമെന്ന് ശാസ്താംകോട്ട തടാക സംരക്ഷണ ആക്ഷൻ കൗൺസിൽ ചെയർമാൻ കെ. കരുണാകരൻപിള്ള അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.