ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കരുനാഗപ്പള്ളി: നീണ്ടകര ഹാർബറിന് സമീപം . ചടയമംഗലം ഇടത്തറ സ്വദേശി റെജിയാണ് കരുനാഗപ്പള്ളി എക്സൈസ് സംഘത്തി​െൻറ പിടിയിലായത്. ഹാർബറിലെ മത്സ്യത്തൊഴിലാളികൾക്കും ഡ്രൈവർമാർക്കും സ്ഥിരമായി കഞ്ചാവ് വിൽപന നടത്തുന്ന ഇയാൾ കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി വിൽക്കുന്നതാണ് ഇയാളുടെ പതിവ്. സി.ഐ സി.കെ സജികുമാർ, എക്സൈസ് ഇൻസ്പെക്ടർ എസ്. മധുസൂദനപിള്ള, പ്രിവൻറീവ് ഓഫിസർമാരായ എസ്. സന്തോഷ്, ബി. ശ്രീകുമാർ, എസ്. കിഷോർ, എസ്. അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. തീരപ്രദേശത്ത് കടൽകയറ്റം രൂക്ഷം: അധികൃതർക്ക് അനങ്ങാപ്പാറനയം ഇരവിപുരം: കടൽകയറ്റം രൂക്ഷമായിട്ടും അധികൃതർ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതിനെതിരെ തീരദേശവാസികൾ സംഘടിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. കാക്കതോപ്പ് മുതൽ താന്നിവരെയുള്ള തീരദേശ വാസികളാണ് പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്. ഇതി​െൻറ ഭാഗമായി പ്രതിഷേധകൂട്ടായ്മ ഇരവിപുരം കുളത്തുംപാട് കുരിശടി വളപ്പിൽ നടന്നു. ഇരവിപുരം ഇടവക വികാരി ഫാ. മിൾട്ട​െൻറ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ ചൊവ്വാഴ്ച രാവിലെ കലക്ടറെ കണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്താൻ തീരുമാനിച്ചു. കലക്ടറെ കാണാൻ പോകുന്നതിനായി ഇരുപതുപേരെയും യോഗം തെരഞ്ഞെടുത്തു. കലക്ടറെ കണ്ടശേഷവും തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടിയുമായി രംഗത്തിറങ്ങാനാണ് തീരുമാനം. തീരപ്രദേശത്ത് കടൽക്ഷോഭത്തിന് ശമനമില്ല ഇരവിപുരം: തീരപ്രദേശത്ത് കടൽക്ഷോഭത്തിന് ശമനമില്ല. വലിയ തിരമാലകൾ ഇേപ്പാഴും കരയിലേക്ക് അടിച്ചുകയറുന്നുണ്ട്. ഇരവിപുരം കുളത്തുംപാട് കുരിശടിക്ക് മുന്നിലെ മൺതിട്ടകൾ ഇടിഞ്ഞുവീണ് കുരിശടി തകർച്ചാഭീഷണിയിലാണ്. ശക്തമായ തിരമാലകൾ കടൽഭിത്തിക്ക് മുകളിലൂടെയാണ് കരയിലേക്ക് അടിച്ചുകയറുന്നത്. കുരിശടിക്കുമുന്നിൽ കര ഇടിഞ്ഞുതുടങ്ങിയിട്ടും അധികൃതർ നിസ്സംഗത പാലിക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. മുണ്ടക്കൽ പാപനാശം ഭാഗത്ത് ചാക്കിൽ മണൽ നിറച്ചുണ്ടാക്കിയ കടൽഭിത്തിയും തകർന്നനിലയിലാണ്. താന്നി പള്ളിക്കടുത്തും കൊച്ചുതോപ്പ് ഭാഗത്തും വീടുകൾക്ക് മുന്നിലൂടെ കടൽവെള്ളം റോഡിലേക്ക് ഒഴുകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.