കാവ്യകൗമുദി സാഹിത്യചർച്ചയും കവിയരങ്ങും നടത്തി

കൊല്ലം: കാവ്യകൗമുദിയുടെ 65ാമത് പ്രതിമാസ പരിപാടി നടത്തി. പ്രശസ്ത പത്രപ്രവർത്തകനും കവിയുമായ അഞ്ചൽ ദേവരാജൻ ഉദ്ഘാടനം ചെയ്തു. പ്രഫ. പി.എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻനായർ മുഖ്യപ്രഭാഷണം നടത്തി. 'എഴുത്തുകാരും പ്രസാദനവും' വിഷയത്തിൽ നടന്ന ചർച്ചയിൽ എം.ജി.കെ. നായർ, വി. മഹേന്ദ്രൻ നായർ, മാമ്പള്ളി ജി. ആർ. രഘുനാഥ്, സി.എസ്. ഗീത, മണിചന്ദ്രൻ, പാമ്പുറം അരവിന്ദ്, കുരീപ്പുഴ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കവിയരങ്ങ് ബൈജു പുനുക്കന്നൂർ ഉദ്ഘാടനം ചെയ്തു. വാസന്തി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ദീപിക രഘുനാഥ്, ശൂരനാട് ശിവരാമൻനായർ, സത്യാനന്ദൻ തേക്കിൽ, സുരേഷ് പുതുവയൽ, നബീസത്ത് നിഹാരിക, ഷീജ എസ്. പ്രഭകുമാർ, തങ്കം വി.ജി. പരുത്തിയറ, തുളസീധരൻ പാലവിള എന്നിവർ കവിതകൾ ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.