തടാക തീരവാസികൾക്ക്​ കുടിക്കാൻ കലക്കവെള്ളം

ശാസ്താംകോട്ട: ശുദ്ധജല തടാകത്തിൽനിന്ന് പ്രാദേശിക കുടിവെള്ള വിതരണ പദ്ധതിയിലൂടെ തടാകതീരത്തെ പടിഞ്ഞാറെ കല്ലട നിവാസികൾക്ക് വിതരണംചെയ്യുന്നത് കലങ്ങിയ വെള്ളം. ആദിക്കാട് മുക്കിലെ പമ്പ്ഹൗസിൽനിന്നാണ് കുടിവെള്ളവിതരണം നടത്തുന്നത്. മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന പടിഞ്ഞാറെ കല്ലടയിലെ പ്രധാന കുടിവെള്ള സ്രോതസ്സ് ശാസ്താംകോട്ട തടാകമാണ്. ഇവിടെ നിന്നെത്തുന്ന വെള്ളമാണ് പടിഞ്ഞാറെ കല്ലട നിവാസികൾക്ക് ആശ്രയം. ഇപ്പോൾ ജല അതോറിറ്റി പമ്പ് ചെയ്ത് നൽകുന്നത് കലങ്ങിയ വെള്ളമാണെന്ന് നാട്ടുകാർ പറയുന്നു. ൈപപ്പിൽനിന്ന് പാത്രത്തിൽ പിടിക്കുന്ന വെള്ളം മണിക്കൂറുകൾ കാത്തിരുന്നാലേ ചളി അടിഞ്ഞ് വെള്ളം ഉപയോഗിക്കാനാവൂ. ഇതുസംബന്ധിച്ച് നൽകിയ പരാതികൾ ആരും ചെവിക്കൊള്ളുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.