പെട്രോള്‍ വില വർധന: മോദി സര്‍ക്കാറിനെതിരെ ജനരോഷമുയരണം^ വെല്‍ഫെയര്‍ പാര്‍ട്ടി

പെട്രോള്‍ വില വർധന: മോദി സര്‍ക്കാറിനെതിരെ ജനരോഷമുയരണം- വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം: സർവകാല റെക്കോഡിലെത്തിയ പെട്രോള്‍, ഡീസല്‍ വില വർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കാന്‍ കമ്പനികളെ കയറൂരിവിട്ട മോദി സർക്കാറിനെതിരെ രാജ്യത്തെമ്പാടും ജനരോഷമുയരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. പത്ത് രൂപയാണ് മൂന്ന് മാസത്തിനിടെ വില വർധിച്ചത്. കമ്പനികളുടെ തോന്ന്യാസത്തിന് പുറമെ എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ച് സര്‍ക്കാര്‍ വക കനത്ത പ്രഹരവും ഏൽപിക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 3.56 രൂപയുണ്ടായിരുന്ന ഡീസലി​െൻറ എക്‌സൈസ് ഡ്യൂട്ടി 17.33 രൂപയും 9.48 രൂപയുണ്ടായിരുന്ന പെട്രോളി​െൻറ എക്‌സൈസ് ഡ്യൂട്ടി 21.48 രൂപയുമാണിപ്പോൾ. എക്‌സൈസ് ഡ്യൂട്ടി ഇല്ലാതാക്കി പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍പെടുത്തണം. പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണാധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കുകയും വേണം. വിലവർധനവഴി സംസ്ഥാനത്തിന് ലഭിക്കുന്ന അധികനികുതി ഒഴിവാക്കി ജനങ്ങളുടെമേലുള്ള ഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാർ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.