തോട്ടണ്ടി കയറ്റിവന്ന ലോറി മറിഞ്ഞു; വീടി​െൻറ മതിലും ഗേറ്റും തകർന്നു

കാവനാട്: തോട്ടണ്ടിയുമായി പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് വീടിന് മുന്നിലെ മതിലും ഗേറ്റും തകർന്നു. വീടി​െൻറ ജനൽ ഗ്ലാസിനും നാശമുണ്ടായി. വീടിനു മുന്നിലും റോഡിലും ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ദേശീയപാതയിൽ ശക്തികുളങ്ങര മരിയാലയം ജങ്ഷന് സമീപം ഞായറാഴ്ച പുലർച്ച 4.45 ഓടെയായിരുന്നു അപകടം. ഗംഗപ്രസാദ് എന്നയാളുടെ വീടി​െൻറ മതിലും ഗേറ്റുമാണ് തകർന്നത്. ചവറ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പൊകുകയായിരുന്നു ലോറി. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തോട്ടണ്ടി മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം അപകടത്തിൽപ്പെട്ട ലോറി െക്രയിൻ ഉപയോഗിച്ച് ഉയർത്തി. ശക്തികുളങ്ങര പൊലീസും സ്ഥലത്തെത്തിയിരുന്നു. ഈ ഭാഗത്ത് അടിക്കടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനാൽ പൊലീസ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കടൽകയറ്റം തുടരുന്നു; ഉറക്കം നഷ്ടപ്പെട്ട് തീരം കൊട്ടിയം: ഇരവിപുരം തീരപ്രദേശത്ത് കടൽകയറ്റം ശമനമില്ലാതെ തുടരുേമ്പാൾ തീരവാസികൾ ആശങ്കയിൽ. വളരെ ഉയരത്തിലുള്ള തിരമാലകൾ കരയിലേക്ക് അടിച്ചുകയറുകയാണ്. മിക്കയിടത്തും കടൽഭിത്തികൾക്ക് മുകളിലൂടെ എത്തുന്ന തിരമാലകൾ കര കവർന്നെടുക്കുന്നു. കടൽഭിത്തികൾക്കും തകർച്ച നേരിട്ടിട്ടുണ്ട്. തിരമാലകൾ തീരദേശ റോഡിലേക്കും അടിച്ചുകയറുകയാണ്. അടിയന്തര സാഹചര്യം നേരിടുന്നതിനായി തീരദേശത്ത് പൊലീസിനെ വിന്യസിച്ചു. ഇരവിപുരം എസ്.ഐയുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്. മുക്കം, താന്നി, ലക്ഷ്മിപുരംതോപ്പ്, ആദിച്ചമൺ തോപ്പ്, പി.എം.ആർ, കുളത്തുംപാട്, കുരിശടി, ഗാർഫിൽ നഗർ, കാക്കതോപ്പ്, പാപനാശനം ഭാഗങ്ങളിലാണ് കടൽകയറ്റം രൂക്ഷം. കുളത്തുംപാട് ഭാഗത്ത് തീരദേശ റോഡിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ആദിച്ചമൺതോപ്പ് ഭാഗത്ത് പുലിമുട്ടുകൾക്കിടയിലൂടെ കരയിലേക്ക് അടിച്ചുകയറുന്ന കടൽവെള്ളം വീടുകൾക്ക് അകത്തേക്ക് കയറുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.