നഗരത്തിൽ 34 ബസ്​ ഷെൽട്ടറുകൾക്ക്​ നടപടി തുടങ്ങി

കൊല്ലം: നഗരത്തിെൻ വിവിധ ഭാഗങ്ങളിൽ യാത്രക്കാരുെട സൗകര്യാർഥം കൂടുതൽ ബസ് ഷെൽട്ടറുകൾ നിർമിക്കാൻ കോർപറേഷൻ നടപടി തുടങ്ങി. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതി​െൻറ ഭാഗമായി 34 ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിന് കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. നിർമാണ കരാറെടുക്കുന്നവർക്ക് നഗരസഭയുടെ നിബന്ധനയോടെ ബസ് ഷെൽട്ടറുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാം. പരസ്യവരുമാനത്തി​െൻറ നിശ്ചിതശതമാനം കോർപറേഷന് നൽകാനും വ്യവസ്ഥയുണ്ട്. ആധുനിക രീതിയിലുള്ള ബസ് ഷെൽട്ടറുകൾ നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകളിലെല്ലാം സജ്ജമാക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ നഗരത്തിലെ മിക്ക ജങ്ഷനുകളിലും മെച്ചപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത സ്ഥിതിയാണ്. ഉള്ളവതന്നെ ശോച്യാവസ്ഥയിലുമാണ്. ഇൗ സാഹചര്യത്തിലാണ് ബസ് ഷെൽട്ടറുകളൊരുക്കാൻ കോർപറേഷൻ മുന്നിട്ടിറങ്ങുന്നത്. അതേസമയം, ചിന്നക്കടയിലെ ബസ് ബേയിലെ കാത്തിരിപ്പ് കേന്ദ്രത്തി​െൻറ നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആധുനിക രീതിയിൽ മികച്ച നിലവാരത്തിലാണ് ഇത് നിർമിക്കുന്നത്. ചിന്നക്കടയിൽനിന്ന് ചവറ, കരുനാഗപ്പള്ളി, അഞ്ചാലുംമൂട് ഭാഗങ്ങളിലേക്കുള്ള ഹ്രസ്വദൂര യാത്രക്കാർക്കും ആലപ്പുഴ, എറണാകുളം ഭാഗത്തേക്കുള്ള ദീർഘദൂര യാത്രികർക്കും പുതിയ കാത്തിരിപ്പുകേന്ദ്രം പ്രയോജനകരമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.