ഒൗഷധസസ്യ പാർക്ക്​ വിസ്​മൃതിയിൽ

പത്തനാപുരം: സംസ്ഥാനത്തെ ആദ്യത്തെ ഔഷധസസ്യ പാര്‍ക്കി​െൻറ നിർമാണപ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡും കേരള വനംവകുപ്പും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കലഞ്ഞൂര്‍- മാങ്കോട് റോഡരികില്‍ ഡിപ്പോ ജങ്ഷനിലായിരുന്നു പാര്‍ക്ക്. വംശനാശഭീഷണിയുള്ള അപൂര്‍വയിനം ഔഷധസസ്യങ്ങളും വനവൃക്ഷങ്ങളും സംരക്ഷിക്കുന്നതിനും അവ നേരിട്ട് കണ്ട് പ്രത്യേകതകള്‍ അറിയുന്നതിനുമായിട്ടാണ് ഇവിടെ പാര്‍ക്ക് ഒരുക്കിയത്. ഔഷധ പാര്‍ക്ക്, ഔഷധസസ്യ നഴ്‌സറി, ഇക്കോടൂറിസം, കാവുകളുടെ നിർമാണം തുടങ്ങി ആയുര്‍വേദത്തിനൊപ്പം ടൂറിസം സാധ്യതകള്‍ കൂടി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമാണം ആരംഭിച്ച പാർക്ക് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. പദ്ധതി പ്രദേശം കാടുകയറി. നട്ടുപിടിച്ച ഔഷധസസ്യങ്ങളും കാണാനില്ല. മുന്‍മന്ത്രി അടൂര്‍ പ്രകാശ് പ്രത്യേക താല്‍പര്യമെടുത്താണ് നടപടി സ്വീകരിച്ചത്. പാര്‍ക്ക് സ്ഥാപിച്ചാൽ, സന്ദര്‍ശകരായി എത്തുന്നവരില്‍നിന്ന് വന്‍തുക ഫീസായി ഈടാക്കുകയായിരുന്നു ലക്ഷ്യം. വനംവകുപ്പി​െൻറ അധീനതയിലുള്ള സ്ഥലത്ത് പാര്‍ക്ക് സ്ഥാപിച്ച് സന്ദര്‍ശകരില്‍നിന്ന് പണം വാങ്ങാന്‍ പാടില്ലെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടു. സാമ്പത്തിക താല്‍പര്യം നഷ്ടപ്പെട്ടതോടെയാണ് ഔഷധ പാര്‍ക്ക് ഉപേക്ഷിച്ചെതന്നാണ് നാട്ടുകാര്‍ പറയുന്നത്. മരങ്ങള്‍ക്ക് ചുറ്റിനും അലങ്കാരരീതിയില്‍ ഇരിപ്പിടങ്ങളും നിർമിച്ചിട്ടുണ്ട്. ഔഷധസസ്യ പാര്‍ക്കിനായിട്ടുള്ള ഫണ്ട് സംസ്ഥാന ഔഷധബോര്‍ഡും ഇക്കോ ടൂറിസം ഉള്‍പ്പടെയുള്ളവക്കായി വനംവകുപ്പുമാണ് ഫണ്ട് നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.