അവധിക്കാലം ആനന്ദ് ഭൈരവിന് സംഗീതോത്സവകാലം

കുണ്ടറ: 12 വയസ്സുകാരൻ ആനന്ദ് ഭൈരവ് ശർമക്ക് ഒഴിവുകാലം അടിച്ചുപൊളിയുടേതോ സ്പെഷൽ ട്യൂഷ​െൻറ മുഷിപ്പൻ മണിക്കൂറുകളുടേതോ അല്ല. പകരം ഇത് സംഗീതോപാസനയുടെ ഉത്സവകാലമാണ്. ഉത്സവവേദികളിൽനിന്ന് ഉത്സവവേദികളിലേക്ക് ആനന്ദ് പാടി ആനന്ദിച്ച് യാത്ര തുടരുകയാണ്. വായ്പ്പാട്ടും വയലിനും അനായാസം കൈകാര്യംചെയ്യുന്ന ആനന്ദ് ഉത്സവവേദികളിൽ കൈയടികളും പുഷ്പഹാരങ്ങളും നേടുന്നു. വയലിനും പുല്ലാങ്കുഴലും മൃദംഗവും ഗഞ്ചിറയും ഓർഗനും ഈ മിടുക്കൻ അനായാസം വായിക്കും. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഒേരപോലെ ആലപിക്കും. വായ്പ്പാട്ടിൽ തിരുവനന്തപുരം സംഗീത കോളജിൽനിന്ന് ഒന്നാം റാങ്ക് നേടിയ ആശയുടെയും മൃദംഗത്തിൽ ഒന്നാം റാങ്ക് നേടിയ പ്രവീൺ ശർമയുടെയും ഏക മകനാണ് ആനന്ദ്. സോപാനസംഗീതത്തിൽ ആശയുടെ ഗുരുവായ യശശരീരനായ കാവാലം നാരായണപ്പണിക്കരുടെ കൃതികൾ ആനന്ദ് വേദികളിൽ പാടുമ്പോൾ േശ്രാതാക്കൾക്ക് ആസ്വാദനത്തി​െൻറ പുതുരസങ്ങൾ ലഭിക്കുന്നു. പിതാവ് ഇപ്പോൾ തമിഴ്നാട്ടിൽ മൃദംഗത്തിൽ ഉപരിപഠനത്തിലാണ്. ഇളമ്പള്ളൂർ പത്താമുദയ മഹോത്സത്തോടനുബന്ധിച്ച് കഴിഞ്ഞ ആറ് വർഷമായി ഇൗ ദമ്പതികൾ സംഗീതസദസ്സ് നടത്തിവരുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ആനന്ദും സംഗീതസദസ്സിൽ പങ്കാളിയായി. ഈവർഷം വോക്കോ വയലിൻ എന്ന ശ്രമകരമായ സംഗീതസദസ്സാണ് ആനന്ദഭൈരവ് കാഴ്ചെവച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.