ലജ്​നത്തുൽ മുഅല്ലിമീൻ തസ്​കിയത്ത്​ ക്യാമ്പ്​

കൊല്ലം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ജില്ലാ തസ്കിയത്ത് ക്യാമ്പ് തിങ്കളാഴ്ച പത്തനാപുരം ഇടത്തറ മുസ്ലിം ജമാഅത്ത് അങ്കണത്തിൽ നടക്കും. രാവിലെ എട്ടിന് പതാക ഉയർത്തലും പ്രാർഥനയും ഇടത്തറ മിഫ്ത്താഹുൽ ഹുദാ അറബിക് കോളജ് പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ മൗലവി നിർവഹിക്കും. ഒമ്പതിന് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡൻറ് കോയകുട്ടി മൗലവി അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ ബോഡി 11ന് ഡി.കെ.എം.വി ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമാപനസമ്മേളനത്തിന് ഇടത്തറ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് പി.എ. ഷാജി അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.