ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

ആറ്റിങ്ങല്‍: നഗരസഭ ജനകീയാസൂത്രണം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാഫോറങ്ങൾ 21 മുതല്‍ വിതരണം ചെയ്യും. അപേക്ഷാ ഫോറം നഗരസഭയില്‍ നിന്നും അങ്കണവാടികള്‍, കൃഷിഭവന്‍, മൃഗാശുപത്രി എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 24ന് വൈകീട്ട് മൂന്ന് വരെ നഗരസഭയില്‍ സ്വീകരിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആറ്റിങ്ങല്‍: റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക നിവാരണത്തിന് അവസരമൊരുക്കുന്നു. 2012 സെപ്റ്റംബര്‍ 30 വരെ ടാക്‌സ് അടച്ചതും അതിനു ശേഷം മുടക്കം വന്നതുമായ വാഹനങ്ങള്‍ക്ക് കുടിശ്ശിക അടച്ച് നടപടികള്‍ ഒഴിവാക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.