കമ്പ്യൂട്ടർ കോഴ്​സ്​ ഉദ്​ഘാടനം

വെള്ളറട: ഒരുവീട്ടിൽ ഒരുവ്യക്തിക്ക് സൗജന്യ കമ്പ്യൂട്ടർ പഠനം പദ്ധതി വെള്ളറട അക്ഷയ സ​െൻററിൽ ഉദ്ഘാടനം ചെയ്തു. പതിനാല് വയസ്സ് മുതൽ അറുപത് വരെയുള്ളവർക്ക് സൗജന്യപഠനം ലഭിക്കും. ഒാരോ ബാച്ചിലും 250 പേർക്ക് പ്രവേശനം ലഭിക്കും. പഠിതാക്കൾക്ക് കേന്ദ്ര സർക്കാറി​െൻറ കോഴ്സ് സർട്ടിഫിക്കറ്റും ലഭിക്കും. വെള്ളറട പഞ്ചായത്ത് പ്രസിഡൻറ് ശോഭകുമാരി ഉദ്ഘാടനം ചെയ്തു. ബിനുകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്ഞാനദാസ്, അംഗങ്ങളായ സുഗന്ധി, സുഷമകുമാരി എന്നിവർ സംസാരിച്ചു. ഡി.എസ്.സി ഡിസ്ട്രിക്ട് കോഒാഡിനേറ്റർ രഞ്ചു രാജേന്ദ്രൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.