സ്​റ്റീഫൻ ഹോക്കിങ്സ്​ അനുസ്​മരണം നടത്തി

കുണ്ടറ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉപ്പൂട് യൂനിറ്റി​െൻറയും േപ്രാഗ്രസീവ് ലീഗ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ . എം.പി. മധുപാൽ ക്ലാസെടുത്തു. മേഖല പ്രസിഡൻറ് ബി. കുഞ്ഞുമോൻ, ജെ. കമലാസനൻ, രവീന്ദ്രൻപിള്ള, േപ്രാഗ്രസീവ് ലൈബ്രറി പ്രസിഡൻറ് ഒ. ശ്രീധരൻ എന്നിവർ സംസാരിച്ചു. പി.എസ്.സി ക്ലാസ് ഉദ്ഘാടനം ചെയ്തു കുണ്ടറ: പുനുക്കൊന്നൂർ മണ്ഡലം ജങ്ഷൻ മംഗളോദയം ഗ്രന്ധശാലയുടെയും സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ പി.എസ്.സി സൗജന്യ പരിശീലനം ആരംഭിച്ചു. ലൈബ്രറി ഹാളിൽ ആരംഭിച്ച പരിശീലനം ജില്ലാ പഞ്ചായത്തംഗം ഷേർലി സത്യദേവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് ജെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എ. അബൂബക്കർ കുഞ്ഞ്, പഞ്ചായത്തംഗം പി.കെ. വിജയൻപിള്ള, ആർട്ടിസ്റ്റ് ബൈജു പുനുക്കൊന്നൂർ, എൻ. ശശിധരൻ എന്നിവർ സംസാരിച്ചു. മലയാളം, ഇംഗ്ലീസ്, പൊതുവിജ്ഞാനം, കണക്ക് വിഷയങ്ങളിലാണ് ക്ലാസ്. ഫോൺ. 9400148445. അനിൽകുമാർ അനുസ്മരണം നടത്തി കുണ്ടറ: പെരിനാട് പഞ്ചായത്തിൽ കഴിഞ്ഞ ഏപ്രിലിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അനിൽകുമാറി (കൊച്ചനി)നെ വെള്ളിമൺ വിവേകാനന്ദ സേവാസമിതി അനുസ്മരിച്ചു. ബി. ജെ.പി സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് സിജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. രാജേഷ്, പഞ്ചായത്തംഗം റ്റി. സുരേഷ്കുമാർ, വി. ഉമേഷ് ചന്ദ്രൻ, ചെറുകഥാകൃത്ത് വെള്ളിമൺ രവി, റിട്ട. എ.ഇ.ഒ പി. ഫ്രാസൻസിസ്, കെ.എൻ. ഉദയകുമാർ, വെള്ളിമൺ ദിലീപ്, എം.എസ്. അനിൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആട് ഗ്രാമം പദ്ധതി സി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.