ഹൈടെക് സ്കൂള്‍ പദ്ധതി: മൂന്നാംഘട്ട വിന്യാസത്തിന് 22നകം വിവരങ്ങള്‍ നൽകണം

തിരുവനന്തപുരം: എട്ടുമുതൽ പന്ത്രണ്ടുവരെയുള്ള മുഴുവൻ സർക്കാർ -എയ്ഡഡ് സ്കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതി​െൻറ ഭാഗമായുള്ള മൂന്നാംഘട്ട വിന്യാസത്തിന് സ്കൂളുകൾ 22ന് മുമ്പ് വിശദാംശങ്ങൾ നൽകണം. ആദ്യ രണ്ടുഘട്ടങ്ങളിലായി 33775 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നതിനുള്ള സംവിധാനങ്ങൾ ലഭ്യമാക്കിയിരുന്നു. ഇതി​െൻറ ഭാഗമായി 2969 സ്കൂളുകളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കായി. 20 വരെ സജ്ജമായതും മേയ് 18ന് മുമ്പ് സജ്ജമാക്കാൻ കഴിയുന്നതുമായ ക്ലാസ്മുറികളുടെ എണ്ണം സ്കൂളുകൾ മൂന്നാംഘട്ട വിതരണത്തിന് കൈറ്റി​െൻറ ജില്ലാ ഓഫിസിൽ ലഭ്യമാക്കണം. ഏപ്രിൽ അവസാനവാരത്തിൽ മൂന്നാംഘട്ട ഹൈടെക് വിന്യാസം നടത്തുമെന്ന് കൈറ്റ് വൈസ്ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. ഹൈടെക് ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള 'സമഗ്ര' റിസോഴ്സ് പോർട്ടൽ തയാറായിക്കഴിഞ്ഞു. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് എല്ലാ സ്കൂളുകൾക്കും ലഭ്യമാക്കി. 'സമഗ്ര' ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ പഠിപ്പിക്കുന്നതിന് ഒരുലക്ഷം അധ്യാപകർക്ക് പ്രത്യേകപരിശീലനം 24 മുതൽ 656 കേന്ദ്രങ്ങളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.