ഹർത്താലിനിടെ പൊലീസുകാരെ ആക്രമിച്ച നാലുപേർ അറസ്​റ്റിൽ

add to ഹർത്താൽ വാർത്ത തിരുവനന്തപുരം: ഹർത്താലിനിടെ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ നാലുപേരെ കേൻറാൺമ​െൻറ് പൊലീസ് അറസ്റ്റ് ചെയ്തു. കാരയ്ക്കാമണ്ഡപം സ്വദേശി മുഹമ്മദ് ഷാൻ (27), മുട്ടത്തറ സ്വദേശികളായ റഹീസ് (26), മുഹമ്മദ് നിയാസ് (26), അമ്പലത്തറ സ്വദേശി തയ്യൂബ് (31) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ കേൻറാൺമ​െൻറ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീരാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ നന്ദുവിനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഹാർത്താലി‍​െൻറ ഭാഗമായി നൂറോളം വരുന്ന ഹർത്താലനുകൂലികൾ പാളയം മാർക്കറ്റ് പരിസരത്തെ കടകൾ നിർബന്ധിച്ച് അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്നു ശ്രീരാജും നന്ദുവും തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതരായ ആക്രമിസംഘം കൈയിൽ കരുതിയ മരക്കഷണങ്ങൾ ഉപയോഗിച്ച് ഇരുവരെയും തലങ്ങും വിലങ്ങും മർദിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. മർദനത്തിൽ ശ്രീരാജി​െൻറ കാലിന് സാരമായി പരിക്കേറ്റു. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ആക്രമികളെ പിടികൂടിയത്. കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.