കഠ്​വ സംഭവം: രാജ്യത്തി​െൻറ യശ്ശസി​ന്​ തീരാകളങ്കം

തിരുവനന്തപുരം: കശ്മീരിലെ കഠ്വയിൽ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലചെയ്ത സംഭവം ലോകമനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്നും അത് രാജ്യത്തി​െൻറ യശസ്സിന് തീരാകളങ്കമാണെന്നും െഎ.എൻ.എൽ ദേശീയ വൈസ് പ്രസിഡൻറ് എം.എം. മാഹീൻ. െഎ.എൻ.എൽ ജില്ലാ സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ രാജ്യം ഭരിക്കുേമ്പാൾ ഇതും ഇതിലപ്പുറവും നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരി വർഗത്തി​െൻറയും പൊലീസി​െൻറയും ഒത്താശയും ഭരണകൂടത്തി​െൻറ നിഷ്ക്രിയതയും ജനാധിപത്യവിഭാവനം ചെയ്യുന്ന പരിരക്ഷയും നീതിയും ലഭ്യമാക്കാൻ അമാന്തിച്ചാൽ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം ഒാർമപ്പെടുത്തി. ജില്ലാ പ്രസിഡൻറ് ജെ. തംറൂഖ് അധ്യക്ഷത വഹിച്ചു. ബുഹാരി മന്നാനി, എം. ഖാസിം, കൗൺസിലർമാർ പ്രിയാ ബിജു വള്ളക്കടവ് ആബദീൻ, റഹ്മത്തുല്ല, കമാലുദ്ദീൻ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.