കൊല്ലം രൂപതയിലെ ഭരണപരമായ അധികാരങ്ങൾ: ബിഷപ്പി​െൻറ ഹരജി തള്ളി

കൊല്ലം: കൊല്ലം രൂപതയിലെ ഭരണപരമായ അധികാരങ്ങൾ നിർവഹിക്കുന്നത് തടഞ്ഞുള്ള മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ ബിഷപ് സ്റ്റാൻലി റോമൻ സമർപ്പിച്ച ഹരജി ജില്ലാ കോടതി തള്ളി. സഭയുടെ സാമ്പത്തികകാര്യങ്ങൾ നിർവഹിക്കൽ, വസ്തുവകകൾ കൈകാര്യംചെയ്യൽ, വികാരിമാരെയും സഭാസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റൽ, മറ്റ് നയപരമായ തീരുമാനങ്ങളെടുക്കൽ എന്നിവക്ക് സ്റ്റാൻലി റോമന് അധികാരമില്ലെന്ന് കാട്ടി നൽകിയ ഹരജിയിലായിരുന്നു മുൻസിഫ് കോടതി വിധി. കാനൻ നിയമപ്രകാരം പ്രായപരിധി കഴിഞ്ഞതിനാൽ ബിഷപ്പിന് സ്ഥാനം വഹിക്കാൻ അധികാരമില്ലെന്ന് പട്ടകടവ് എൽ. തങ്കച്ചൻ, ഹിലാരി സക്കറിയ എന്നിവർ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാൻലി റോമൻ നൽകിയ അപ്പീലിൽ കീഴ്കോടതി ഉത്തരവ് ജില്ലാ കോടതി ശരിെവക്കുകയായിരുന്നു. കോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിൽ നയപരമായ അധികാരങ്ങൾ ഇല്ലെങ്കിലും പ്രാർഥന ഉൾപ്പെടെയുള്ള മതപരമായ കാര്യങ്ങൾ നിർവഹിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.