ആമച്ചൽ ഏലായിൽ നെൽകൃഷിയുടെ പുനരുജ്ജീവനം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സർക്കാർ അനുമതി

കാട്ടാക്കട: ആമച്ചൽ ഏലായിൽ നെൽകൃഷി പുനരുജ്ജീവിപ്പിക്കാനുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സർക്കാർ അനുമതിയായി. ഐ.ബി. സതീഷ് എം.എൽ.എ മന്ത്രി മാത്യു ടി. തോമസിന് നൽകിയ നിവേദനത്തെ തുടർന്നാണ് ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 94 ലക്ഷം രൂപയുടെ ഭരണാനുമതിയായത്. സാങ്കേതികാനുമതി കൂടി ലഭിക്കുന്നതോടെ തുടങ്ങാനാവും. അടുത്ത സീസണിൽ ഏലയില്‍ നെൽകൃഷി ആരംഭിക്കാനാണ് ലക്ഷ്യം. നെയ്യാറി‍​െൻറ തീരത്ത് പമ്പ് ഹൗസ് നിർമിച്ച് ഇവിടെനിന്ന് ആമച്ചൽ പായിതല കുളത്തിൽ വെള്ളമെത്തിച്ച്, അവിടെനിന്ന് കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. ഒരു കാലത്ത് നെൽ-പച്ചക്കറി കൃഷികൾക്ക് പ്രശസ്തമായിരുന്നു 40 ഹെക്ടറോളം വരുന്ന ആമച്ചൽ ഏല. വെള്ളത്തി​െൻറ ദൗർലഭ്യം അനുഭവപ്പെട്ടതോടെ കർഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുകയും വാഴ, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ഹരിതകേരളം മിഷനിലുൾെപ്പടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.