ഗേറ്റിൽ തലയിട്ട്​ കുരുങ്ങി; നായെ രക്ഷിച്ചത്​ ഫയർഫോഴ്​സ്​

തിരുവനന്തപുരം: ഗേറ്റിൽ തല കുരുങ്ങിയ നായ് ശരിക്കുംപെട്ടു, ഒടുവിൽ പുലർച്ചെ മൂന്നിന് രക്ഷകരായെത്തിയത് ഫയർഫോഴ്സ്. ഗാന്ധാരിയമ്മൻ കോവിലിന് സമീപത്തെ ആൾതാമസമില്ലാത്ത വീടി​െൻറ ഗേറ്റിലാണ് നായ് തലയിട്ടത്. ഉച്ചത്തിലുള്ള കുരകേട്ട് സമീപത്ത് താമസിക്കുന്നവരാണ് ഫയർഫോഴ്സിനെ വിളിച്ചത്. പുലർച്ചെ മൂേന്നാടെ ചെങ്കൽചൂള ഫയർസ്റ്റേഷനിൽനിന്ന് ഫയർഫോഴ്സ് സംഘമെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. ലീഡിങ് ഫയർമാൻ ബിജു, ഫയർമാൻമാരായ പ്രദീപ്, ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.