പുസ്​തക പ്രകാശനം

ചവറ: രശ്മി സജയ​െൻറ പ്രഥമ കവിതാസമാഹാരം 'വായനശാല' ഞായറാഴ്ച രാവിലെ 10ന് ശങ്കരമംഗലം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രകാശനം ചെയ്യും. കവി ഇഞ്ചക്കാട് ബാലചന്ദ്ര​െൻറ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട റഹിം കെ.എം.എം.എൽ ടി.പി.എം.എസ് പ്രഥമാധ്യപകൻ കെ. രാഘവന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. ഡോ. സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കെ.കെ. അബ്ബാസ് പുസ്തകപരിചയം നിർവഹിക്കും. സുധീപ് തെക്കേപ്പാട്ട്, ഇടക്കുളങ്ങര ഗോപൻ, തെങ്ങമം ഗോപകുമാർ, തൊടിയൂർ വസന്തകുമാരി, മകരം ബാബു, വി. മധു, ഷംസു പൂമ, അരുൺരാജ്, ജ്യോതിഷ്കുമാർ, മിനു േപ്രം, ദീപിക രഘുനാഥ് എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.