മുത്തലാഖ് ബില്ലിലെ ക്രിമിനല്‍ നടപടിച്ചട്ടം ഒഴിവാക്കണം ^നാഷനൽ മുസ്​ലിം വനിതാ കൗൺസിൽ

മുത്തലാഖ് ബില്ലിലെ ക്രിമിനല്‍ നടപടിച്ചട്ടം ഒഴിവാക്കണം -നാഷനൽ മുസ്ലിം വനിതാ കൗൺസിൽ ചവറ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിരോധനനിയമത്തിലെ ക്രിമിനല്‍ച്ചട്ടം ഒഴിവാക്കണമെന്ന് നാഷനല്‍ മുസ്‌ലിം വനിതാ കൗണ്‍സില്‍ മേഖലാ കൂട്ടായ്മ ആവശ്യപ്പെട്ടു. സിവില്‍ വ്യവഹാരമായ വിവാഹമോചനകാര്യത്തില്‍ മുസ്‌ലിംങ്ങള്‍ക്ക് മാത്രമായി ക്രിമിനല്‍ നടപടിച്ചട്ടം ഉള്‍പ്പെടുത്തിയത് വിവേചനവും അനുചിതവുമാണെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഇത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുമെന്ന് മാത്രമല്ല യുക്തിരഹിതവുമാണ്. ജീവനാംശം നല്‍കേണ്ട വ്യക്തിയെ ജയിലില്‍ അടച്ചാല്‍ അതാര് നല്‍കുമെന്നുകൂടി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. ഏകപക്ഷീയമായി മുത്തലാഖ് നിരോധന ബില്ല് കൊണ്ടുവരുന്നതിന് പകരം മുസ്‌ലിം ജനവിഭാഗത്തെ മുഖവിലക്കെടുത്തും മുസ്‌ലിം മതസംഘടനകളുമായി ചര്‍ച്ചനടത്തിയും കുറ്റമറ്റരീതിയില്‍ നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. മദ്റസ അധ്യാപികമാരായി മുസ്‌ലിം വനിതകള്‍ക്ക് അവസരം നല്‍കാന്‍ വഖഫ് ബോര്‍ഡും മഹല്ല് ജമാഅത്ത് കമ്മിറ്റികളും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നാഷനല്‍ മുസ്‌ലിം കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. വനിതാ കൗൺസിൽ മേഖലാ പ്രസിഡൻറ് നൂര്‍ജഹാന്‍ അധ്യക്ഷത വഹിച്ചു. പോരുവഴി സലാം, തോപ്പില്‍ ബദറുദ്ദീന്‍, സി.എ. ബഷീര്‍കുട്ടി, ഇ. നുജൂം, ബി. ഷൈല, ആര്‍.ഷാഹിദ, ബി. ഷെമീന, എം. ഷീബ, എ. സബൂറ, എന്‍. ഷാനി, ഇ. റജില എന്നിവര്‍ സംസാരിച്ചു. മേഖലാ ഭാരവാഹികളായി ബി. ഷൈല (പ്രസി.), ആര്‍. ഷാഹിദ, ബി. ഷെമീന (വൈ. പ്രസി.‍), എന്‍. ഷീബ (ജന.സെക്ര.), എ. സബൂറ, എന്‍. ഷാനി (സെക്ര.), ഇ. റജില (ട്രഷ.‍) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.