ദേശീയ മാസ്​റ്റേഴ്സ്​ വെയ്റ്റ്​ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പൊലീസ്​ ടീമിന് നേട്ടം

തിരുവനന്തപുരം: പ്രഥമ ദേശീയ മാസ്റ്റേഴ്സ് വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച പൊലീസ് ടീമിന് അഭിമാനാർഹമായ നേട്ടം. ചണ്ഡിഗഢിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പൊലീസ് ടീം അംഗങ്ങൾക്ക് വെയ്റ്റ്ലിഫ്റ്റിങ് വിഭാഗത്തിൽ നാല് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഷോട്ട്പുട്ടിൽ ഒരു വെള്ളി മെഡലും ലഭിച്ചു. വെയ്റ്റ്ലിഫ്റ്റിങ്ങിൽ 56 കിലോ ഗ്രാം വിഭാഗത്തിൽ തൃശൂർ ചെറുതുരുത്തി സ്റ്റേഷനിലെ സീനിയർ സി.പി.ഒ വി.ജി. ഗണേഷ്, 62 കിലോ ഗ്രാം വിഭാഗത്തിൽ പാലക്കാട് മണ്ണാർക്കാട് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ സി.എസ്. രമേശ്, 77 കിലോ ഗ്രാം വിഭാഗത്തിൽ പാലക്കാട് കൊഴിഞ്ഞാംപാറ സ്റ്റേഷനിലെ സി.പി.ഒ എ. മധു, 85 കിലോ ഗ്രാം വിഭാഗത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിലെ സി.പി.ഒ സി. വിജയാനന്ദ് എന്നിവർ സ്വർണ മെഡലുകൾ നേടി. 94 കിലോ ഗ്രാം വിഭാഗത്തിൽ തൃശൂർ സിറ്റി ൈക്രംബ്രാഞ്ചിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എ. ബിജു വെള്ളി മെഡലും 105 കിലോ ഗ്രാം വിഭാഗത്തിൽ കുന്നംകുളം സ്റ്റേഷനിലെ എസ്.സി.പി.ഒ ജോയ് തോമസ്, മുനക്കാക്കടവ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സുനിൽ കുമാർ എന്നിവർ വെങ്കലവും നേടി. ഉദ്യോഗസ്ഥരെ ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.