പൊതുവിഭവ സമാഹരണത്തിൽ കേരളം താഴേക്കെന്ന്​ പഠനം

ശ്രീകാര്യം: 60 വർഷമായി പൊതുവിഭവ സമാഹരണത്തിൽ കേരളം താഴേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷ​െൻറ പഠനം വെളിപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ആശങ്കജനകമായ ഈ കണ്ടെത്തൽ. ഗൾഫ് പണത്തി​െൻറ ഒഴുക്ക് മൂലം എഴുപതുകളുടെ പകുതി മുതൽ നികുതി നൽകാനുള്ള ശേഷിയിൽ കേരളം വൻ കുതിപ്പ് നടത്തിയെന്ന് പഠനം പറയുന്നു. എന്നാൽ, ഇന്ത്യൻ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന മൊത്തം പൊതുവിഭവങ്ങളിൽ കേരളത്തി​െൻറ ഓഹരി 4.45 ശതമാനത്തിൽനിന്ന് 4.51 ശതമാനമായി മാത്രമേ വർധിച്ചിട്ടുള്ളൂ. പെട്രോൾ, മദ്യം, ഭാഗ്യക്കുറി, മോട്ടോർ വാഹനങ്ങൾ എന്നീ നാല് ഇനങ്ങളാണ് സംസ്ഥാനത്തി​െൻറ തനത് നികുതി വരുമാനത്തിൽ 58.78 ശതമാനം സംഭാവന ചെയ്യുന്നത്. ഇതാകട്ടെ പാവപ്പെട്ടവരുടെ മേൽ അമിതമായ ഭാരം കെട്ടിെവച്ച് നേടുന്നതാണെന്നും പഠനം വെളിപ്പെടുത്തുന്നു. പ്രഫ. കെ.പി. കണ്ണ​െൻറ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ഡോ. ജോസ് സെബാസ്റ്റ്യനാണ് പ്രബന്ധം അവതരിപ്പിച്ചത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡി. നാരായണ, പ്ലാനിങ് ബോർഡ് അംഗങ്ങളായ ഡോ. കെ.എൻ. ഹരിലാൽ, ഡോ. രവിരാമൻ, ഡോ. ബി.എ. പ്രകാശ്, ഡോ. മേരി ജോർജ് , പ്രഫ. കെ.ജെ. ജോസഫ്, പ്രഫ. പുഷ്‌പാംഗദൻ, പ്രഫ. കെ.എൻ. ഗംഗാധരൻ, ഡോ. ഷൈജൻ, ഡോ.കെ.എൻ.എസ്. നായർ, പ്രഫ. നാഗരാജ നായിഡു, ഡോ. കബീർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.