സാമൂഹിക പ്രവര്‍ത്തകയെ ബൈക്കിൽ പി​ന്തു​ടർ​ന്നെ​ത്തി ആക്ര​മി​ച്ചു

പേരൂര്‍ക്കട: സുഹൃത്തിനൊപ്പം സഞ്ചരിച്ച സാമൂഹിക പ്രവര്‍ത്തകയെ ബൈക്കിൽ പിന്തുടർന്നെത്തി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പേരൂര്‍ക്കട മണ്ണാംമൂല മേലത്തുമെലെ സ്വദേശി വിവേക് (29), കുടപ്പനക്കുന്ന് എന്‍.സി.സി നഗര്‍ സ്വദേശി വിപിന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക ദിയ സനക്ക് നേരെയാണ് വ്യാഴാഴ്ച രാത്രി 10.30ന് അമ്പലംമുക്കിൽവെച്ച് ആക്രമണമുണ്ടായത്. സുഹൃത്തായ ദേവിനോപ്പം എ.ടി.എം കൗണ്ടറിൽനിന്ന് കാശെടുക്കാന്‍ എത്തിയ ദിയ സനെയ ബൈക്കിലെത്തിയവർ തടഞ്ഞുനിര്‍ത്തി അസഭ്യംപറയുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തതായാണ് പരാതി. പേരൂര്‍ക്കട ജില്ല മാതൃകാ ആശുപത്രിയില്‍ വൈദ്യസഹായം തേടിയ ഇവര്‍ പൊലീസില്‍ പരാതിനല്‍കി. സി.െഎ സ്റ്റുവര്‍ട്ട് കീലറുടെ നിര്‍ദേശപ്രകാരം എസ്.െഎ കെ.എല്‍. സമ്പത്തി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.