വിൽപനക്ക് ​െവച്ചിരുന്ന െെനട്രോസെപാം ഗുളികകളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: െെനട്രോസെപാം ഗുളികകളുമായി യുവാവ് പിടിയിൽ. െെബക്കിൽ കറങ്ങിനടന്ന് അവശ‍്യക്കാരെ കണ്ടെത്തി മയക്കുമരുന്ന് ഗുളികൾ വിൽപന നടത്തുന്ന പൗഡിക്കോണം സ്വദേശി അരുണിനെയാണ് എക്സെസ് പ്രിവിൻറീവ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് 167 ഗുളികകൾ പിടിച്ചെടുത്തു. പ്രിവൻറിവ് ഒാഫിസർമാരായ വി.ജി സുനിൽകുമാർ, എലിയാസ് റോയ്, വേണുനായർ, സിവിൽ ഒാഫിസർമാരായ ടോണി, പ്രകാശ്, അഭിലാഷ്, ശ്രീലാൽ, മാനുവൽ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. തലസ്ഥാനനഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘങ്ങൾ വ‍്യാപകമായതിനെ തുടർന്ന് എക്സൈസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.