ഡോക്ടർമാരുെട സമരം അധാർമികം -എത്തിക്കൽ ഡോക്ടേഴ്സ് അലയൻസ് കൊല്ലം: ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ, ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കി നടത്തുന്ന അപ്രതീക്ഷിത സമരം അധാർമികവും ആർദ്രം മിഷെൻറ പ്രവർത്തനത്തെ അട്ടിമറിക്കാനുമുള്ള ശ്രമവുമാണെന്ന് എ.ഡി.ഇ.എച്ച് സംസ്ഥാന കോ കൺവീനർ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് അധിക ഡോക്ടർമാരെ വിന്യസിച്ചിട്ടും ധാർഷ്ട്യത്തോടെ ജോലിയിൽനിന്ന് വിട്ടുനിന്ന് സായാഹ്ന ഒ.പി സംവിധാനത്തെ പരാജയപ്പെടുത്തുന്ന ഡോക്ടർമാരുടെ സംഘടിത നിലപാട് വൈദ്യധാർമികതക്ക് വിരുദ്ധമാണ്. ജനസംഖ്യ കൂടുതലുള്ള പഞ്ചായത്തുകളിൽ ഒ.പിയിലെ തിരക്കനുസരിച്ച് ഒാരോ 15,000 ജനസംഖ്യക്കും ഒരു ഡോക്ടറെ വീതം നിയമിക്കാനുള്ള പ്രതിബദ്ധത സർക്കാർ കാട്ടണമെന്നും ഫാമിലി ഹെൽത്ത് സെൻററിലെ ജീവനക്കാരുടെ തൊഴിൽ ഉത്തരവാദിത്തങ്ങൾ സുതാര്യമായി പ്രഖ്യാപിക്കണമെന്നും കൺവീനർ ഡോ. സൈജു ഹമീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.