അഭ്രപാളിയിലെ 'ഏകല്യവന്' ഇത് സ്വപ്നനേട്ടം

തിരുവനന്തപുരം: സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പറന്നടുക്കാൻ മനസ്സ് വെമ്പുമ്പോഴും കുടുംബത്തി‍​െൻറ പ്രാരബ്ധങ്ങളായിരുന്നു വി.സി. അഭിലാഷ് എന്ന മാധ്യമപ്രവർത്തകനു മുന്നിൽ എന്നും വിലങ്ങുതടിയായത്. വീണുകിട്ടുന്ന ഒഴിവുനിമിഷങ്ങളിൽ ഷൂട്ടിങ് ലൊക്കേഷനുകൾ തേടിപ്പിടിച്ച് പാഞ്ഞു. പലപ്പോഴും ദൂരങ്ങളിൽനിന്ന് സിനിമ നോക്കിപ്പഠിച്ചു. അങ്ങനെ പറയാന്‍ ഒരു ഗുരുവില്ലാതെ ഏകലവ്യനെ പോലെ മാറിനിന്ന് സിനിമ പഠിച്ച ഈ തിരുവനന്തപുരത്തുകാരന് ആളൊരുക്കത്തിലൂടെ ദേശീയ പുരസ്കാരം. ദേശീയ പുരസ്കാരം കിട്ടണമെന്നൊക്കെ ഞാനും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, ആദ്യ സിനിമക്കുതന്നെ ഇങ്ങനെയൊരു പുരസ്കാരം കിട്ടുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ല. േപ്രക്ഷകർക്ക് ഇഷ്ടപ്പെട്ട നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ആളൊരുക്കം ഒരുക്കിയത്. സാമൂഹികപ്രതിബദ്ധതയുള്ള ചിത്രം തയാറാക്കാനാണ് നിർമാതാവ് ആവശ്യപ്പെട്ടത്. ആ പ്രതിബദ്ധതയെ രാജ്യം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് വി.സി. അഭിലാഷ് 'മാധ്യമ'ത്തോട് പറഞ്ഞു. നഷ്ടപ്പെട്ട മകനെ തേടി ഇറങ്ങിയ പപ്പു പിഷാരടിയെന്ന ഓട്ടൻതുള്ളൽ കലാകാരനു നേരിടേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളാണ് ചിത്രത്തി​െൻറ പ്രമേയം. ചിത്രത്തിലെ അഭിനയത്തിന് 2017ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഇന്ദ്രൻസ് നേടിയിരുന്നു. ഒരു സിനിമ ചെയ്യാൻ ആരുടെയെങ്കിലും സംവിധാന സഹായിയായി മുഴുവന്‍ സമയം നില്‍ക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. സംവിധാന സഹായിക്ക് മിക്കപ്പോഴും വരുമാനം ഉണ്ടാവില്ല. അതുകൊണ്ട് ജോലി ഉപേക്ഷിക്കാനുമാകില്ല. ആ സമയത്ത് സിനിമാക്കാരായ ഒരുപാട് സുഹൃത്തുക്കള്‍ അവരുടെ വരാനുള്ള പ്രോജക്ടി​െൻറ കഥ കേട്ട് അഭിപ്രായം പറയാനും മറ്റുമൊക്കെ വിളിക്കുമായിരുന്നു. അവരുടെ സെറ്റില്‍ പോയി ഷൂട്ടിങ്ങും മറ്റു കാര്യങ്ങളും നിരീക്ഷിച്ചാണ് ആളൊരുക്കത്തിന് ഒരുങ്ങിയത്. സിനിമ വേളയിലും ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, നല്ലൊരു കൂട്ടായ്മയുടെ സഹകരണം സിനിമ വിജയത്തിലെത്തിച്ചു. മനസ്സില്‍ സിനിമയുണ്ടെങ്കില്‍ സിനിമയുടെ സാങ്കേതികത എന്നു പറയുന്നത് പിറകെ വരും, എ​െൻറ മനസ്സില്‍ സിനിമ പൂര്‍ണമായും ഉണ്ടായിരുന്നു. അതാണ് നിങ്ങൾ സ്ക്രീനിൽ കാണുന്നത്. -അഭിലാഷ് പറയുന്നു. പഞ്ചായത്ത് വകുപ്പ് ജീവനക്കാരി രാഖി കൃഷ്ണയാണ് ഭാര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.