തിരുവനന്തപുരം: 63ാം റെയിൽവേ കല്യാണമണ്ഡപത്തിൽ ഡിവിഷനൽ റെയിൽവേ മാനേജർ പ്രകാശ് ഭൂട്ടാനി ഉദ്ഘാടനം ചെയ്തു. തൊഴിൽമികവ് പുലർത്തിയ 279 ജീവനക്കാർക്ക് അദ്ദേഹം പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡിവിഷെൻറ പ്രവർത്തനമികവുകൾ ചൂണ്ടിക്കാട്ടിയ ഡി.ആർ.എ ഇതിലേക്ക് നയിച്ച കൂട്ടായ പ്രവർത്തനങ്ങളെ അനുമോദിക്കുകയും ചെയ്തു. 83 കിലോമീറ്റർ ട്രാക്ക് നവീകരണം ഇക്കാലയളവിൽ പൂർത്തിയാക്കാൻ കഴിഞ്ഞതായി ഡി.ആർ.എം പറഞ്ഞു. 52 കിലോമീറ്റർ ദൂരത്തെ സ്ലീപ്പർ നവീകരണവും പൂർത്തിയാക്കി. ഡിവിഷനിൽ 102 സ്റ്റേഷനുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ ഏർപ്പെടുത്തിയതിനെ തുടർന്ന് വൈദ്യുതി ഉപഭോഗം 14 ശതമാനം കുറയ്ക്കാൻ കഴിഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം അധികം സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തി. ചരക്ക് കൈകാര്യം ചെയ്തതിലെ വർധന 26 ശതമാനമാണ് ഡിവിഷനുള്ളത്. ഇത് വഴിയുള്ള വരുമാനത്തിൽ 9 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡീഷനൽ ഡിവിഷനൽ റെയിൽവേ മനേജർ കെ.എസ്. ജെയിൻ, ഡിവിഷനൽ സീനിയർ പേഴ്സൽ ഒാഫിസർ ബി.എ. അരവിന്ദ്, എസ്.ആർ.എം.യു ഡിവിഷനൽ സെക്രട്ടറി ഗോപികൃഷ്ണ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.