മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തില്‍ വിഷു പ്രത്യേക ചടങ്ങുകൾ

ആറ്റിങ്ങല്‍: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തില്‍ ഞായറാഴ്ച വിഷുദിന ചടങ്ങുകൾ നടക്കും. രാവിലെ 4.30ന് നിർമാല്യ ദര്‍ശനം, വിഷുക്കണി. രാവിലെ 10.30 വരെ വിഷുക്കണി ദര്‍ശനം നടത്താം. 5.30ന് വിഷുക്കൈനീട്ടം, തുടര്‍ന്ന് പാല്‍പായസം വിതരണം, വൈകീട്ട് ആറിന് ഡോ. രമേശി​െൻറ ആധ്യാത്മിക പ്രഭാഷണം, 7.45ന് അത്താഴപൂജ, തുടര്‍ന്ന് വിഷു പ്രസാദ വിതരണവും കഞ്ഞിസദ്യയും 8.15ന് വിളക്ക്. ഭഗവതിയുടെ തിരുമുന്നില്‍ വിഷുക്കണിക്ക് ആവശ്യമായ ഫലമൂലാദികള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശനിയാഴ്ച വൈകീട്ട് 6.30ന് മുമ്പ് ക്ഷേത്രത്തില്‍ എത്തിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുടുംബശ്രീ സി.ഡി.എസി​െൻറ വാര്‍ഷികം ചിറയിന്‍കീഴ്: അഴൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ വാര്‍ഷികം 'അരങ്ങ് 2018' അഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ. ശോഭ, ബി. സുധര്‍മ, മനോഹരന്‍, രഘുനാഥന്‍ നായര്‍, തുളസി, കുമാരി ഓമന, ഷിജിന്‍സി, ശ്രീജ എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജെ.ബി. റാണി സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ അംബിക നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.