വികസനത്തിൽ ആശയപരമായ തെളിമയുണ്ടാക്കാൻ കഴിയണം ^മന്ത്രി തോമസ്​ ​െഎസക്​​

വികസനത്തിൽ ആശയപരമായ തെളിമയുണ്ടാക്കാൻ കഴിയണം -മന്ത്രി തോമസ് െഎസക് തിരുവനന്തപുരം: വികസനകാര്യത്തിൽ ആശയപരമായ സംവാദത്തിനും ആശയപരമായ തെളിമയുണ്ടാക്കാനും കഴിയണമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്സ് ഹാളിൽ സംഘടിപ്പിച്ച ടി.ആർ. ചന്ദ്രദത്ത് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൽ ഇടപെടുന്നതിൽ ശൈലിയും രീതിയും പ്രധാനമാണ്. ഇടതുപക്ഷം മാത്രം വിചാരിച്ചാൽ റോഡ് വെട്ടാൻ സാധിക്കില്ല. എല്ലാവർക്കും സ്വീകരിക്കാൻ പറ്റുന്ന രീതിയും ശൈലിയും അവലംബിക്കണം. വികസനരംഗത്ത് സാേങ്കതികവിദ്യയുടെ തെരഞ്ഞെടുപ്പും പ്രധാനമാണ്. നാടിന് ചേരുന്ന സാേങ്കതികവിദ്യയാണ് ഉപയോഗിക്കേണ്ടത്. വികസനരംഗത്ത് പുതുവഴികൾക്കായുള്ള ആശയസംവാദത്തിന് വഴി തുറന്നിട്ട വ്യക്തിത്വമായിരുന്നു ചന്ദ്രദത്ത് മാഷെന്നും തോമസ് െഎസക് പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഡോ.വി. രാമൻകുട്ടി, ടി.എസ്. രഘുലാൽ, ജി. ശങ്കർ, കെ. ശിവകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.