സ്വകാര‍്യ വസ്​തുവിൽ കെട്ടിയ മതിൽ തകർത്തു

പൂന്തുറ: സി.പി.എമ്മി​െൻറ നേതൃത്വത്തിൽ ഒരു സംഘം സ്വകാര‍്യവസ്തുവിൽ കെട്ടിയ മതിൽ തകർത്തു. അമ്പലത്തറ കുമരിച്ചന്തക്ക് സമീപം സ്വകാര‍്യവ‍്യക്തിയുടെ കോമ്പൗണ്ടിലെ മതിലാണ് തകർത്ത്. റോഡിലേക്ക് ക‍‍യറ്റി മതിൽ കെട്ടിയെന്ന് ആരോപിച്ച് അമ്പലത്തറ പൂന്തുറ റോഡിൽ സി.പി.എമ്മി​െൻറ നേതൃത്വത്തിൽ ഉപരോധം നടത്തിവരുന്നതിനിടെയാണ് സംഭവം. പരാതിയെതുടർന്ന് കണ്ടാലറിയാവുന്നവർെക്കതിരെ പൊലീസ് കേസെടുത്തു. റോഡിലേക്ക് ക‍യറ്റി മതിൽ കെട്ടിയെന്ന വിഷയത്തിൽ ദിവസങ്ങളായി തർക്കം നിലനിൽക്കുകയായിരുന്നു. ഇതിനിടെ ഒരുതവണ മതിൽ കെട്ടാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞിരുന്നു. എന്നാൽ, പിന്നീട് പൊലീസ് സ്റ്റേഷനിൽ രേഖകൾ ഹാജരാക്കിയശേഷം മതിൽ കെട്ടിയപ്പോഴായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.