കാതിനെ വിറപ്പിക്കുന്നു... ഉച്ചഭാഷിണി

ബാലരാമപുരം: നിയമം ലംഘിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ല. ഹൈകോടി ഉത്തരവ് ലംഘിച്ച് നെയ്യാറ്റിൻകര സബ്ഡിവിഷന് കീഴിൽ വിവിധ പ്രദേശങ്ങളിൽ ഉച്ചഭാഷിണി ഉപയോഗം നിശ്ചിത ശബ്ദത്തിൽ കൂടുതലാണ്. ഇത് ജനത്തിന് ആരോഗ്യപ്രശ്നം അടക്കം സൃഷ്ടിക്കുന്നതാണ്. 45 ഡെസിബിൽ ശബ്ദമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും 500 ഡെസിബൽ ശബ്ദമാണ് മിക്കയിടത്തും ഉപയോഗിക്കുന്നത്. വിവിധ പരിപാടികളുടെ മറവിലാണ് അമിത ശബ്ദം ഉപയോഗിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. പലപ്പോഴും മതവിഭാഗങ്ങളുടെ ആഘോഷങ്ങളായതിനാൽ പരാതി നൽകാൻ ആരും മുതിരാറില്ല. രാത്രി ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിന് നിശ്ചിതസമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതും പാലിക്കപ്പെടാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.