മെഡിക്കൽ കോളജ്​ സൂപ്രണ്ട്​ ഒാഫിസിന്​ മുന്നിൽ കൂട്ടഉപവാസം നടത്തി

തിരുവനന്തപുരം: കേരള കുടുംബശ്രീ പ്രേമാേട്ടഴ്സ് ആൻഡ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) മെഡിക്കൽ കോളജ് സൂപ്രണ്ട് ഒാഫിസിന് മുന്നിൽ കൂട്ടഉപവാസം നടത്തി. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുടുംബശ്രീ വഴി നിയമനം നേടി 2009 മുതൽ അറ്റൻഡർ ഗ്രേഡ് II തസ്തികയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ബോണ്ട് എഴുതി നൽകിയാൽ മാത്രം ശമ്പളമെന്ന് പറഞ്ഞ് രണ്ട് മാസമായി ശമ്പളം നൽകാത്ത സൂപ്രണ്ടി​െൻറ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഉപവാസം. സി.പി.െഎ ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് പട്ടം ശശിധരൻ നേതൃത്വം നൽകി. നൂറോളം സ്ത്രീ തൊഴിലാളികൾ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.