പൂങ്കോട് ഗെയിംസ് ലോഗോ പ്രകാശനം ചെയ്തു

ബാലരാമപുരം: നേമം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഗ്രാമീണ കായിക മാമാങ്കമായ പൂങ്കോട് ഗെയിംസി​െൻറ ലോഗോ പ്രകാശനം മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിര്‍വഹിച്ചു. ഗെയിംസ് രക്ഷാധികാരി അഡ്വ. എം. വിന്‍സ​െൻറ് എം.എൽ.എക്ക് ലോഗോ നല്‍കിയായിരുന്നു പ്രകാശനം. നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവും ഗെയിംസ് ചെയര്‍മാനുമായ എസ്. വീരേന്ദ്രകുമാര്‍, എം.എ. ലത്തീഫ്, പഞ്ചായത്ത് അംഗം എല്‍. അനിത, സനേഷ്, കാക്കാമൂല ബിജു, ജോയ്, പ്രശാന്ത് കേരളീയം എന്നിവര്‍ പെങ്കടുത്തു. കലാകാരന്‍ ഷിബുരാജാണ് ലോഗോ തയാറാക്കിയത്. 30മുതല്‍ മേയ് 20 വരെ നേമം ബ്ലോക്കി​െൻറ വിവിധ പ്രദേശങ്ങളിലായി നടക്കുന്ന ഗെയിംസി​െൻറ ആതിഥേയത്വം വഹിക്കുന്നത് പൂങ്കോട് ഡിവിഷനാണ്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.