പൊലീസ്​ അസോസിയേഷൻ സമ്മേളനത്തിൽ സസ്​പെൻഷനിലുള്ളവർക്ക്​ 'വിലക്ക്​' മുൻ സംസ്​ഥാന ജന.സെക്രട്ടറിയെ ഒഴിവാക്കുക മുഖ്യലക്ഷ്യം

തിരുവനന്തപുരം: സേനാംഗങ്ങളുടെ തൊഴിൽ സുരക്ഷക്കും ക്ഷേമത്തിനുമായി അസോസിയേഷൻ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കുേമ്പാഴും സസ്പെൻഷനിലുള്ള അംഗങ്ങൾക്ക് കേരള പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പെങ്കടുക്കുന്നതിനും സംസാരിക്കുന്നതിനും 'വിലക്ക്'. ഇതി​െൻറ പ്രധാന ലക്ഷ്യം മുൻ സംസ്ഥാന ജന.സെക്രട്ടറി ജി.ആർ. അജിത്തിനെ പെങ്കടുപ്പിക്കാതിരിക്കുകയാണെന്നാണ് സൂചന. ഇന്ന് വിമൻസ് കോളജിലാണ് കേരള പൊലീസ് അസോസിേയഷൻ തിരു. സിറ്റി ജില്ല കമ്മിറ്റിയുടെ 35ാം ജില്ല സമ്മേളനം നടക്കുന്നത്. അതിൽനിന്നാണ് സസ്പെൻഷനിലുള്ളവരെ ഒഴിവാക്കിയത്. സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്ത് സംസാരിക്കാനുള്ള അവസരം നൽകണമെന്ന് ജി.ആർ. അജിത്ത് അസോസിയേഷൻ ഭാരവാഹികളോട് ആവശ്യപ്പെെട്ടങ്കിലും അതംഗീകരിക്കാനോ വരിസംഖ്യ സ്വീകരിക്കാനോ ഭാരവാഹികൾ തയാറായിട്ടില്ല. പൊലീസ് സഹകരണ സൊസൈറ്റിയുടെ മിനിറ്റ്സ് തിരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം യു.ഡി.എഫ് അനുകൂലിയായ അജിത്തിനെ 16 മാസം മുമ്പ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. അജിത്തിനെതിരെ സോളാർ കമീഷൻ റിപ്പോർട്ടിലും പരാമർശവുമുണ്ടായിരുന്നു. എന്നാൽ, അജിത്ത് സമ്മേളനത്തിൽ പെങ്കടുത്ത് നിലവിലെ അസോസിയേഷൻ നേതൃത്വത്തിനെതിരെ സംസാരിക്കുമെന്ന് ഭയക്കുന്നതിനാലാണ് സസ്പെൻഷനിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ സമ്മേളന പ്രതിനിധികളായി പെങ്കടുക്കുന്നതിൽനിന്ന് വിലക്കിയിട്ടുള്ളതെന്നാണ് ആരോപണം. സസ്പെൻഷനിലായിരുന്നെങ്കിലും മുൻ വർഷത്തെ സമ്മേളനത്തിൽ സമ്മേളന ഫണ്ട് നേരിട്ട് ജില്ല കമ്മിറ്റിയിൽ ഏൽപിച്ച് സമ്മേളന പ്രതിനിധിയായി അജിത്ത് പങ്കെടുത്തിരുന്നു. എന്നാൽ, ഇത്തവണ ഇയാളിൽനിന്ന് സമ്മേളന ഫണ്ട് സ്വീകരിക്കാൻ തയാറായില്ല. സസ്പെൻഷനിൽ കഴിയുന്ന പൊലീസുകാർക്ക് നിയമപരവും അല്ലാതെയുമുള്ള പിന്തുണ നൽകുകയാണ് അസോസിയേഷ​െൻറ ലക്ഷ്യമാണെന്നിരിക്കെ, രാഷ്ട്രീയക്കളിയാണ് അസോസിയേഷൻ ഭാരവാഹികളിൽനിന്നുണ്ടാകുന്നതെന്നാണ് ആരോപണം. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.