കൗമാര ഫുട്ബാൾ മേള സമാപിച്ചു

അഞ്ചൽ: ടീൻ ഇന്ത്യ അഞ്ചൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൗമാര ഫുട്ബാൾ ടൂർണമ​െൻറ് സമാപിച്ചു. ഒരാഴ്ചയായി കരുകോൺ നാഷനൽ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന ടൂർണമ​െൻറിൽ ഒന്നാംസ്ഥാനം കരുകോൺ ബിഗ് ബ്രദേഴ്സ് എഫ്.സിയും രണ്ടാംസ്ഥാനം പുത്തയം പി.എസ്.ബി.എഫ്.സിയും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ വാർഡ് അംഗം എം.എം. സാദിഖ്, മാധ്യമം തിരുവനന്തപുരം ബ്യൂറോ ചീഫ് ഇ. ബഷീർ, കോട്ടയം ഗവ. കോളജ് അസി. പ്രഫ. അസ്ഹർ, ടീൻ ഇന്ത്യ ഏരിയ രക്ഷാധികാരി എ. ജലാലുദ്ദീൻകുട്ടി നാഷനൽ പബ്ലിക് സ്കൂൾ മാനേജർ സിദ്ദീഖ്, ടൂർണമ​െൻറ് കോഓഡിനേറ്റർ സലിം മൂലയിൽ, അസ്‌ലം സലാഹുദ്ദീൻ, ടീൻ ഇന്ത്യ ഏരിയ ക്യാപ്റ്റൻ ആരിഫ് ബി.മുസ്തഫ, വൈസ് ക്യാപ്റ്റൻ നദീം എന്നിവർ പങ്കെടുത്തു. ടൂർണമ​െൻറിലെ ഏറ്റവും നല്ല കളിക്കാരനായി ബിഗ് പ്രദേശിലെ അനന്ത കൃഷ്ണനെയും ഏറ്റവും നല്ല ഗോളിയായി പി.എസ്.ബി.എഫ്.സിയിലെ ഗൗദമിനെയും തെരഞ്ഞെടുത്തു. റഫറിമാരായ അജ്മൽ സലാം, ആഷിക് അലി എന്നിവരെ ആദരിച്ചു. ഫൈനൽ മത്സരത്തിന് മുന്നോടിയായി മലർവാടി ബാലസംഘത്തി​െൻറ പ്രദർശന മത്സരവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.