ട്രേഡ് യൂനിയനുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് കൃത്യമായ പങ്ക് വഹിക്കാനുണ്ട്​ ^റീത്ത സൈമൺ

ട്രേഡ് യൂനിയനുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് കൃത്യമായ പങ്ക് വഹിക്കാനുണ്ട് -റീത്ത സൈമൺ കൊല്ലം: രാജ്യത്ത് തൊഴിലാളികള്‍ക്കുവേണ്ടി ട്രേഡ് യൂനിയനുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് കൃത്യമായ പങ്ക് വഹിക്കാനുണ്ടെന്ന് ബി.എം.എസ് അഖിലേന്ത്യ സമിതി അംഗം റീത്ത സൈമണ്‍. ബി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്‌നേഹവും മാനവികതയും മുറുകെപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളില്‍ മുന്നിലുള്ളത് ബി.എം.എസാണ്. സംഘടനയിലേക്ക് സ്ത്രീകളുടെ വരവ് മുമ്പത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. തൊഴില്‍പരമായും കുടുംബപരമായും നേരിടുന്ന പ്രയാസങ്ങള്‍ക്കിടയിലും ബി.എം.എസ് പ്രവര്‍ത്തകരായ സ്ത്രീകള്‍ ദിവസവും മുക്കാല്‍ മണിക്കൂര്‍ സംഘടനക്ക് നല്‍കുന്നുണ്ട്. ഇത് കൂടുതല്‍ എത്തിക്കണം. അതിലൂടെ അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാകും. അവരിലൂടെ സമൂഹത്തി​െൻറ അടിത്തട്ടിലേക്ക് സംഘടനയുടെ പ്രവര്‍ത്തനമെത്തുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. ആശാമോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍, കെ. വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ട്രേഡ് യൂനിയനുകള്‍ നടത്തുന്ന പണിമുടക്ക് പരിഹാസ്യം -എസ്. ദുരൈരാജ് കൊല്ലം: ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ട്രേഡ് യൂനിയനുകള്‍ നടത്തുന്ന പണിമുടക്ക് പരിഹാസ്യമാണെന്ന് ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്. ബി.എം.എസ് സംസ്ഥാന സമ്മേളനത്തി​െൻറ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരുടെ മുന്‍കാല ചെയ്തികളും അവരുടെ പ്രവര്‍ത്തനവും പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് അവകാശമില്ല. കാരണം അവര്‍ ഭരിച്ച സമയത്ത് പശ്ചിമബംഗാളില്‍ വിദേശമൂലധന ശക്തികളെ ക്ഷണിച്ചുവരുത്തി. ഇപ്പോള്‍ കേരള സര്‍ക്കാറും ഇതുതന്നെ ചെയ്യുകയാണ്. കേന്ദ്രം ഭരിക്കുന്നവര്‍ തൊഴിലാളി സൗഹൃദ നയം സ്വീകരിക്കേണ്ടതാണ്. ഇതി​െൻറ ചാലകശക്തിയായി ബി.എം.എസ് പ്രവര്‍ത്തിക്കും. തെറ്റായ നയങ്ങള്‍ തിരുത്തിച്ചും കൂടുതല്‍ തൊഴിലാളികളെ ദേശീയധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നും രാജ്യത്തെ തൊഴിലാളി സമൂഹത്തി​െൻറ നന്മ ഉറപ്പാക്കാന്‍ ബി.എം.എസിന് സാധിക്കും. അവരുടെ കബളിപ്പിക്കലില്‍നിന്ന് സംസ്ഥാനത്തെ തൊഴിലാളി സമൂഹത്തെ മോചിപ്പിക്കേണ്ട ദൗത്യവും ബി.എം.എസ് ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് കെ.കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.