ചെങ്ങന്നൂരിലും മോദി കള്ളപ്പണമൊഴുക്കുന്നു ^വൃന്ദ കാരാട്ട്

ചെങ്ങന്നൂരിലും മോദി കള്ളപ്പണമൊഴുക്കുന്നു -വൃന്ദ കാരാട്ട് കൊല്ലം: നരേന്ദ്ര മോദി സർക്കാർ ചെങ്ങന്നൂരിലും വോട്ടിനുവേണ്ടി കള്ളപ്പണമൊഴുക്കുെന്നന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കെ.എസ്‌.കെ.ടി.യു സംസ്ഥാന വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആകെ വരുമാനത്തി​െൻറ 68 ശതമാനം കൈയാളുന്ന ഇന്ത്യയിലെ ഒരു ശതമാനം കോർപറേറ്റുകൾക്ക് വേണ്ടിയാണ് മോദിയുടെ ഭരണം. ക്യത്യമായ വേതനമില്ലായ്മ, ദലിത് വേർതിരിവ്, തൊഴിലിടങ്ങളിലെ വിവേചനം സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവക്കെതിരെ ശക്തമായ സംഘടിതശക്തി ഉയർന്നുവരുകയാണെന്നും അവർ പറഞ്ഞു. ഭക്ഷ്യഭദ്രതാനിയമം ഫലപ്രദമായി നടപ്പാക്കണമെന്ന ശക്തമായ ആവശ്യവുമായി മുന്നോട്ടുപോകണം. നിയമം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയം ചെറുക്കണം. ഗർഭിണികൾക്കെല്ലാം പോഷകാഹാരം ഉറപ്പാക്കണം. കർഷകത്തൊഴിലാളി പെൻഷൻ എല്ലാവർക്കും ഉറപ്പാക്കേണ്ടതുണ്ട്. 25 വർഷം പൂർത്തിയാക്കുന്ന കർഷകത്തൊഴിലാളിക്ക് ക്ഷേമനിധിയിൽനിന്ന് ലഭിക്കുന്ന 25,000 രൂപ കുറഞ്ഞത് ഒരു ലക്ഷം രൂപയായി വർധിപ്പിക്കണം. ജനക്ഷേമപ്രവർത്തനങ്ങളിലൂടെയും പുതിയ വികസനകാഴ്ചപ്പാടിലൂടെയും ഇന്ത്യക്ക് ബദലാകുകയാണ് കേരളം. സ്ര്തീകളുടെ മനസ്സ് അറിയുന്ന ഒരു സർക്കാറാണിപ്പോൾ കേരളം ഭരിക്കുന്നതെന്നത് ആശ്വാസം പകരുന്നെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.