ഹർത്താലിന്​ ​െഎക്യദാർഢ്യം

കൊല്ലം: തിങ്കളാഴ്ച കേരളത്തിൽ വിവിധ പട്ടികജാതി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന് കൊടിക്കുന്നിൽ സുരേഷ് എം.പി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഹർത്താൽ വിജയിപ്പിക്കുന്നതിന് എല്ലാ പട്ടിക ജാതി-വർഗ ജനവിഭാഗങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ ഹർത്താലിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമങ്ങളോ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോ ഉണ്ടാകാൻ പാടില്ലെന്ന് അദ്ദേഹം ഹർത്താൽ ആഹ്വാനം ചെയ്ത പട്ടികജാതി സംഘടനകളോട് നിർദേശിച്ചു. പട്ടികജാതി സംഘടനകൾ നടത്തുന്ന ഹർത്താലിൽ സഹകരിക്കില്ലെന്നുള്ള വ്യാപാരി വ്യവസായികളുടെ തീരുമാനം പുനഃപരിശോധിക്കണം. ൈപ്രവറ്റ് ബസുകൾ ഹർത്താൽ ദിവസം ഓടിക്കുമെന്ന ൈപ്രവറ്റ് ബസ് ഓണേഴ്സ് അസോസിയേഷ​െൻറ പ്രസ്താവനയും പുനഃപരിശോധിച്ച് ഹർത്താലിനോട് സഹകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.