ചന്തയിൽ സാമൂഹികവിരുദ്ധ ശല്യം; സ്​റ്റാളുകളുടെ ലേലം മാറ്റി​െവച്ചു

ലേലംകൊള്ളാൻ ആരുമെത്താതിരുന്നതാണ് കാരണം അഞ്ചൽ: പഞ്ചായത്തി​െൻറ നിയന്ത്രണത്തിലുള്ള ചന്തയിലെ വ്യാപാര സ്റ്റാളുകളുടെ ലേലം മാറ്റിെവച്ചു. ലേലംകൊള്ളാൻ ആരുമെത്താതിരുന്നതാണ് കാരണം. ചന്തയിൽ പതിവായി സാമൂഹികവിരുദ്ധ ശല്യം വർധിക്കുന്നതിനാൽ വ്യാപാരികൾക്ക് സ്റ്റാളുകളിൽ സ്വസ്ഥമായി വ്യാപാരം ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. രാത്രിയിൽ സ്റ്റാളുകളിൽ മദ്യപാനവും ചീട്ടുകളിയും മലമൂത്ര വിസർജനവും നടത്തി വൃത്തികേടാക്കുന്നത് പതിവാണ്. പുലർച്ചെ വ്യാപാരത്തിനെത്തുന്ന കച്ചവടക്കാർക്ക് കഴുകി വൃത്തിയാക്കിയ ശേഷമേ സ്റ്റാൾ ഉപയോഗിക്കാൻ കഴിയൂ. ചില ദിവസങ്ങളിൽ സ്റ്റാളുകളുടെ ടാർേപ്പാളിൻ മേൽക്കൂര കത്തിച്ചുകളയുകയും ചെയ്യുന്നുണ്ട്. പൊലീസിൽ പരാതിപ്പെട്ടാൽ അവർ സ്ഥലത്ത് എത്തുമ്പോൾ സാമൂഹികവിരുദ്ധർ ഒാടിമറയും. പൊലീസ് തിരിച്ചുപോയാൽ ഇവർ തിരിച്ചെത്തി വ്യാപാരികളെ ശല്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. വർഷങ്ങളായി ഇവിടെ വ്യാപാരം ചെയ്ത് ഉപജീവനം നടത്തുന്നവരാണ് വ്യാപാരികളിലേറെയും. വർധിച്ച തുകക്ക് ലേലംകൊണ്ട് വ്യാപാരം നടത്തുന്ന തങ്ങൾക്ക് ഒരു സുരക്ഷയും ഉറപ്പുവരുത്തുന്നതിന് പഞ്ചായത്തിനോ പൊലീസിനോ കഴിയുന്നില്ല. അതിനാലാണ് വ്യാപാരികൾ ലേലത്തിൽ സഹകരിക്കാത്തതെന്ന് പറയപ്പെടുന്നു. സ്റ്റാളുകൾ കൈവശപ്പെടുത്തുന്നതിനുവേണ്ടി തൽപരകക്ഷികൾ നടത്തുന്ന ആസൂത്രിത നീക്കമാണ് ചന്തയിൽ സാമൂഹിക വിരുദ്ധ ശല്യമുണ്ടാകാൻ കാരണമെന്നും പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.