തിരുവനന്തപുരം: നൂതന സംരംഭകത്വ ആശയങ്ങളുമായെത്തിയ യുവസംരംഭകർക്ക് കടൽക്കൂട്ടത്തിൽ പരിചയസമ്പന്നരുടെ വഴിയൊരുക്കൽ. സ്റ്റാർട്ടപ് മിഷനും ഇൻറര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഹഡില്‍ കേരള സമ്മേളനത്തിെൻറ ഭാഗമായി നടന്ന 'ബീച്ച് ഹഡി'ലാണ് ജീവിതവിജയം നേടാനുള്ള വഴികള്‍ പരിചയസമ്പന്നരില്‍നിന്ന് യുവസംരംഭകര്‍ കേട്ടറിഞ്ഞത്. വിജയിക്കുമെന്നുള്ള ഉറച്ച ആത്മവിശ്വാസവും തക്കസമയത്ത് തീരുമാനങ്ങളെടുക്കാനുള്ള കഴിവുമാണ് സ്റ്റാർട്ടപ് സംരംഭകന് വേണ്ട പ്രധാനഗുണങ്ങളെന്ന് ഈ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. അധികചെലവ് ഒഴിവാക്കാന്‍ മൂന്നാംനിര നഗരങ്ങളിലെ എന്‍ജിനീയറിങ് കോളജില്‍നിന്ന് ജോലിക്കാരെ കണ്ടെത്തണം. നിക്ഷേപം കിട്ടാന്‍ ബുദ്ധിമുട്ടുന്ന സ്റ്റാര്‍ട്ടപ്പുകളോട് നിരാശരാവരുത്. എവിടെയെങ്കിലും നിക്ഷേപസാധ്യത കണ്ടാല്‍ സ്വീകരിക്കാന്‍ മടിക്കരുത്. ഇംഗ്ലീഷ് ഒഴുക്കോടെ പറയാന്‍ സാധിക്കുന്നതല്ല നല്ല സാങ്കേതിക വിദഗ്ധെൻറ കഴിവ്. വിഡിയോ മാർക്കറ്റിങ്ങിെൻറ കാലത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. സാങ്കേതികവിദ്യ അറിയില്ലെന്നത് സ്റ്റാര്‍ട്ടപ് സംരംഭം തുടങ്ങാതിരിക്കാനുള്ള കാരണമല്ല. സ്വന്തം കഴിവുകള്‍ എന്തിന് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സംരംഭങ്ങളുടെ വിജയമെന്നും വിദഗ്ദർ പറഞ്ഞു. ഡിവിയോ ഡിജിറ്റലിെൻറ സ്ഥാപകയും സി.ഇ.ഒയുമായ സൗമ്യ അയ്യര്‍, ഒക്ടേെൻറ സ്ഥാപകന്‍ പുനീത് മുദ്ഗില്‍, ഇന്‍ഫോ എഡ്ജ് ഇന്ത്യയുടെ സി.ടി.ഒ വിഭോര്‍ ശര്‍മ, സണ്‍ ആന്‍ഡ് സാന്‍ഡ്സ് അഡ്വൈസേഴ്സ് കമ്പനി ലിമിറ്റഡ് സി.ഇ.ഒ രാഹുല്‍ നര്‍വേക്കര്‍, ക്വെസെൻറിസ് സഹസ്ഥാപകനും ബ്ലോക്ക്ചെയിന്‍ വിദഗ്ധനുമായ ജിക്കു ജോസ് എന്നിവരാണ് ബീച്ച് ഹഡില്‍ ചര്‍ച്ചയില്‍ ആശയവിനിമയം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.