​സർക്കാർ മാപ്പ്​ പറയണം ^പ്രേമച​ന്ദ്രൻ

സർക്കാർ മാപ്പ് പറയണം -പ്രേമചന്ദ്രൻ കൊല്ലം: കണ്ണൂർ--കരുണ മെഡിക്കൽ കോളജുകൾ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി നടത്തിയ മെഡിക്കൽ പ്രവേശന നടപടി സാധൂകരിക്കാൻ നിയമനിർമാണ സഭയെ ഉപകരണമാക്കിയ സർക്കാർ മാപ്പുപറയണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. വി.ടി. ബൽറാം ഉന്നയിച്ച നിയമസാധുതയുള്ള തടസ്സവാദത്തെ നിരാകരിച്ച സ്പീക്കറുടെ നടപടി നിയമനിർമാണ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും. മെഡിക്കൽ കോളജുകൾ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ സംസ്ഥാന സർക്കാർ അത് സ്ഥിരീകരിച്ചുകിട്ടാൻ വേണ്ടി സുപ്രീംകോടതി വരെ കേസ് നടത്താൻ പൊതുഖജനാവിൽനിന്ന് കോടികളാണ് ചെലവിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.