മുത്തലാഖ്​ ചൊല്ലി ബന്ധം വേർ​െപടുത്തിയ യുവതിക്ക്​ 20.26 ലക്ഷം നൽകാൻ വിധി

കൊല്ലം: മുത്തലാഖ് ചൊല്ലി എൻജിനീയറായ ഭാര്യയുമായുള്ള വിവാഹബന്ധം വേർെപടുത്തിയ ഭർത്താവ് 20,26,000 രൂപ ജീവനാംശമായി നൽകാൻ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. മുത്തലാഖ് വഴി ബന്ധം വേർപെട്ട വടക്കേവിള വില്ലേജ് സ്വദേശിയായ യുവതിയാണ് ഹരജിക്കാരി. 1986ലെ 'വിവാഹമോചിതായ മുസ്ലിം സ്ത്രീകളുടെ അവകാശസംരക്ഷണ നിയമ'പ്രകാരം ലഭിക്കാനുള്ള അവകാശങ്ങൾക്കായി ഭർത്താവായിരുന്ന ആലപ്പുഴ സ്വദേശിയായ ഫിറോസിനെതിരെയാണ് ഹരജി നൽകിയിരുന്നത്. 2011 ഡിസംബറിലാണ് എൻജിനീയറായ ഫിറോസുമായുള്ള വിവാഹം നടന്നത്. വിവാഹബന്ധത്തിൽ ഒരു കുട്ടിയുണ്ട്. എന്നാൽ, 2013ൽ ഫിറോസ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതായുള്ള കത്ത് യുവതിക്ക് അയച്ച് വിവാഹബന്ധം അവസാനിപ്പിച്ചു. മുത്തലാഖ് സ്വീകരിച്ച ശേഷമാണ് യുവതി കോടതിയെ സമീപിച്ചത്. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയശേഷം ഫിറോസ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ബന്ധം വേർപെടുത്തിയ സമയത്തെ ദമ്പതികളുടെ ജീവിതനിലവാരം, മുത്തലാഖ് വഴി വിവാഹബന്ധം വേർപെടുത്തിയത് മൂലം യുവതിക്കുണ്ടായ മനോവിഷമം എന്നീ ഘടകങ്ങളും യുവതിയുടെ പുനർവിവാഹം നടന്നിട്ടില്ലാത്തതും മുത്തലാഖിന് ശേഷം ഫിറോസി​െൻറ പുനർവിവാഹം നടന്നതും പരിഗണിച്ചായിരുന്നു കോടതി വിധി. യുവതിക്കുവേണ്ടി അഭിഭാഷകനായ കണ്ണനല്ലൂർ എസ്. അബ്ദുൽ ഖരീം ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.