ഖുർആൻ മനുഷ്യ​െൻറ പൊതുസ്വത്ത് ^വി.ടി. അബ്​ദുല്ലക്കോയ തങ്ങൾ

ഖുർആൻ മനുഷ്യ​െൻറ പൊതുസ്വത്ത് -വി.ടി. അബ്ദുല്ലക്കോയ തങ്ങൾ കൊല്ലം: ഖുർആൻ മാനവരാശിയുടെ പൊതുസ്വത്താണെന്നും മനുഷ്യനന്മയിലധിഷ്ടിതമായ അതിലെ അധ്യാപനങ്ങൾ ജീവിത സംബന്ധിയായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ. ജമാഅത്തെ ഇസ്ലാമി കൊല്ലം ഏരിയ കൺവെൻഷൻ ഉമയനല്ലൂർ േഗ്രസ് ഇൻറർനാഷനൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ സമിതി അംഗം അഷ്ഫാഖ് കരിക്കോട്, വനിത ഏരിയ കൺവീനർ മുനീറ ത്വാഹ, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം അസ്ലം, കൊല്ലം ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ റാഫി വടുതല എന്നിവർ സംസാരിച്ചു. തൻവീർ കുറ്റിച്ചിറ ഖുർആൻ സന്ദേശം നൽകി. ഏരിയ പ്രസിഡൻറ് ടി.എ. ഖലീലുല്ല സ്വാഗതവും ജില്ല വൈസ് പ്രസിഡൻറ് ഇ.കെ. സിറാജുദ്ദീൻ സമാപനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.