കീഴാറ്റൂരിൽ സർക്കാർ അഴിച്ചുവിടുന്നത് വികസനഭീകരത ^ സുരേഷ്

കീഴാറ്റൂരിൽ സർക്കാർ അഴിച്ചുവിടുന്നത് വികസനഭീകരത - സുരേഷ് *ജനങ്ങളെ വെടിവെച്ചുകൊന്നിട്ട് ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല - മുരളീധരൻ തിരുവനന്തപുരം: കീഴാറ്റൂരിൽ റോഡ് വികസനമല്ല, അഴിമതിക്ക് വേണ്ടിയുള്ള ദാഹമാണ് ഉയർന്നുവരുന്നതെന്ന് വയൽക്കിളി നേതാവ് സുരേഷ്. സി.എം.പി സംഘടിപ്പിച്ച 'കീഴാറ്റൂരും കേരളവും' ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴാറ്റൂരിലേത് പരിസ്ഥിതി സംരക്ഷിക്കുന്നതിനും നിലനിൽപ്പിനുമുള്ള സമരമാണ്. സർക്കാറാകട്ടെ വികസനഭീകരതയാണ് അഴിച്ചുവിടുന്നത്. കീഴാറ്റൂരെന്നാൽ താഴെ ആറൊഴുകുന്ന സ്ഥലമാണ്. ശുദ്ധജലം ഒഴുകുന്ന പുഴയാണത്. തളിപ്പറമ്പി​െൻറ ദാഹം അകറ്റുന്ന ഈ വയൽ നികത്തി റോഡ് നിർമിക്കാം. എന്നാൽ, വയൽ ഉണ്ടാക്കാൻ കഴിയില്ല. സമരത്തോട് നിഷേധാത്മക സമീപനം സർക്കാർ സ്വീകരിച്ചാൽ ലോങ് മാർച്ച് നടത്തുമെന്നും സുരേഷ് പറഞ്ഞു. ചർച്ച കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ വെടിവെച്ചുകൊന്നിട്ട് നാഷനൽ ഹൈവേ പൂർത്തീകരിക്കാൻ ശമിച്ചാൽ ഒരിഞ്ച് മുേന്നാട്ടുപോകാനാവില്ല. വികസനം ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കണം. യു.ഡി.എഫ് -ഭരണകാലത്ത് നെടുമ്പാശേരി മുതൽ വിഴിഞ്ഞം വരെ ഒരിടത്തും ലാത്തിച്ചാർജോ വെടിവെപ്പോ നടത്തിയിട്ടില്ല. നെടുമ്പാശ്ശേരിയിൽ തറക്കല്ലിടാൻ ചെന്നപ്പോൾ പ്രദേശത്തുള്ളവർ സ്നേഹത്തോടെ എതിരേറ്റു. കായംകുളം താപനിലയം സ്ഥാപിക്കുമ്പോൾ അർബുദം വരുമെന്ന ആശങ്കയുണ്ടായി. സങ്കേതിക വിദഗ്ധർ വിശദീകരണം നൽകി. വിഴിഞ്ഞം തുറമുഖത്തിൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിലായിരുന്നു. തറക്കല്ലിട്ടപ്പോൾ എതിർപ്പുണ്ടായില്ല. അതുപോലെ കീഴാറ്റൂർ പ്രശ്നം പരിഹരിക്കുന്നതിന് സർവകക്ഷിയോഗം വിളിക്കണം. ബദൽ മാർഗം പറയേണ്ടത് പുത്തരിക്കണ്ടം മൈതാനത്തല്ലെന്നും മുരളീധരൻ പറഞ്ഞു. സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ അധ്യക്ഷതവഹിച്ചു. ഭൂഗർഭ ജലമില്ലെങ്കിൽ കേരളത്തിലേക്ക് വ്യവസായികൾ വരില്ലെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിച്ചാൽ എണ്ണക്കൊപ്പം വെള്ളവും ഇറക്കുമതി ചെയ്യേണ്ടിവരും. കീഴാറ്റൂരിൽ നെൽവയൽ നികത്താതെ ബദൽ മാർഗമുണ്ട്. സമുദ്രനിരപ്പിന് മുകളിൽ ഇത്രയധികം വെള്ളമുള്ള സ്ഥലമില്ല. അത് നശിപ്പിക്കരുതെന്നും ജോൺ പറഞ്ഞു. വയൽക്കിളി നേതാക്കളായ സുരേഷിനെയും മനോഹരനെയും സി.പി. ജോൺ നെൽക്കതിരും പൊന്നാടയും നൽകി സ്വീകരിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. എസ്. സുരേഷ്, സി.എം.പി നേതാക്കളായ സി.എ. അജിത്, കെ.എ. കുര്യൻ, മോളി സ്റ്റാൻലി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.