മരംമുറിക്കേസ്​; നിരപരാധിത്വം തെളിയിക്കാൻ മരത്തിൽ കയറി യുവതിയുടെ ആത്മഹത്യഭീഷണി

സെക്രേട്ടറിയറ്റിന് മുന്നിൽ ഉേദ്വഗത്തി​െൻറ നിമിഷങ്ങൾ തിരുവനന്തപുരം: ആത്മഹത്യ ഭീഷണിയുമായി സെക്രേട്ടറിയറ്റിന് മുന്നിലെ മരത്തിൽ കയറിയത് ഇക്കുറി യുവതിയാണ്. ഒറ്റക്ക് കയറാൻ പറ്റുന്ന മരങ്ങളൊന്നും അവിടെയില്ല. കയറിയത് പരസഹായത്തോടെയാണെന്നാണ് പൊലീസും ഫയർഫോഴ്സും പറയുന്നത്. ഇരുമ്പ് കൂട്ടിൽ കയറ്റിയശേഷം കയർകെട്ടി വലിച്ചാരോ മുകളിൽ കയറ്റിെയന്നാണ് പറയപ്പെടുന്നത്. എന്തായാലും യുവതിയുടെ പ്രതിഷേധം ജനത്തിന് കൗതുകമായി. കണ്ണൂർ പെരുമൺ പടിയൂർ അംശത്തിൽ മണികണ്ഠ​െൻറ ഭാര്യ വീണാമണിയാണ് അതിരാവിലെ ഫയർഫോഴ്സിനെയും പൊലീസിനെയും വട്ടംചുറ്റിച്ചത്. ഇവർ ദലിത് സംഘടന നേതാവാണെന്ന് പൊലീസ് പറയുന്നു. രാവിലെ ആറോടെയാണ് ആസാദ് ഗേറ്റിന് സമീപം ജില്ല ട്രഷറിക്ക് മുന്നിലെ ആൽമരത്തിൽ യുവതിയെ ഇരുമ്പ് കൂടിനുള്ളിൽ നാട്ടുകാർ കണ്ടത്. ഇരുമ്പ് കൂടിനുള്ളിൽ ഇരുന്ന് യുവതി ആത്മഹത്യഭീഷണി മുഴക്കി. ഒരു മണിക്കൂറിലധികം നീണ്ട പ്രയത്നത്തിനൊടുവിൽ ഇവരെ ഫയർഫോഴ്സ് താഴെയിറക്കി. മരം മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് 2014 ജനുവരി 20ന് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ വീണാമണിക്കെതിരെ കേസെടുത്തിരുന്നു. പകരം മരം നട്ടുപിടിപ്പിച്ചിരുന്നെങ്കിലും പൊലീസ് കള്ളക്കേസുകൾ എടുത്തതായാണ് വീണാമണി പറയുന്നത്. നിരപരാധിയാണെന്നും അത് തെളിയിക്കാൻ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ആത്മഹത്യഭീഷണി നടത്തിയത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് മരത്തിന് താഴെ കയർമാറ്റ് കെട്ടി. പിന്നാലെ മരത്തിലേക്ക് മൂന്നുപേർ കയറി. ഇരുമ്പ് പെട്ടി തുറന്ന് വീണാമണിയെ ഏണിവഴി നിലത്തെത്തിച്ചു. ഇരുമ്പ് പെട്ടി കയർ കൊണ്ട് ഉയരത്തിൽ കെട്ടിയനിലയിലായിരുന്നു. പരസഹായത്തോടെ പുലർച്ചെ മൂന്നോടെതന്നെ ഇവർ മരത്തിന് മുകളിൽ കയറിയതായാണ് സൂചന. ഇരുമ്പ് കൂട്ടിൽ കയറിയ ഇവരെ സഹായികളായി എത്തിയവർ കയർ കെട്ടി മരത്തിന് മുകളിൽ എത്തിച്ചതായാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും ഫയർഫോഴ്സ് പറഞ്ഞു. നിലത്തെത്തിച്ച യുവതിയെ വനിത പൊലീസുകാരെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.