വെളിനല്ലൂർ ഫെസ്​റ്റ്; യുവജനസംഗമം

ഓയൂർ: വെളിനല്ലൂർ മണൽ വാണിഭമേളയുടെ തുടർച്ചയായി സംഘടിപ്പിച്ച വെളിനല്ലൂർ ഫെസ്റ്റി​െൻറ ഭാഗമായി യുവജന സംഗമം നടന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ആർ. ബിജു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.എൽ. നൂസുർ, എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് എസ്. സന്ദീപ്, യുവമോർച്ച ജില്ല പ്രസിഡൻറ് ടി.വി. സനൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയിംസ് എൻ. ചാക്കോ, നസിയ നൗഷാദ്, സിമി മനോജ്, ജി. സനൽ, അസി. സെക്രട്ടറി എ. നൗഷാദ്, സുനിൽ സക്കറിയ എന്നിവർ സംസാരിച്ചു. മേളയോടനുബന്ധിച്ച് നടന്ന ധമനി കലാസാംസ്കാരിക സമിതി വാർഷികം പുനലൂർ മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ധമനി പ്രസിഡൻറ് എ. ബൈജു അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. വൈകീട്ട് അഞ്ചിന് മന്ത്രി മാത്യു ടി.തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിക്കും. വന്യജീവി ആക്രമണം; ഓയൂർ മേഖലയിൽ പേട്രാളിങ് ശക്തമാക്കി, കാമറ സ്ഥാപിക്കും ഓയൂർ: ചെറിയ വെളിനല്ലൂർ, തെരുവിൻഭാഗം പ്ലാേൻറഷൻ, ചണ്ണപ്പറമ്പ്, പുളിമ്പാറ മേഖലകളിലുണ്ടായ വ്യാപക വന്യജീവി ആക്രമണങ്ങളെത്തുടർന്ന് വനംവകുപ്പ് അധികൃതർ പ്രദേശത്ത് രാത്രികാല പേട്രാളിങ് ശക്തമാക്കി. വിലയിരുത്തലി​െൻറ അടിസ്ഥാനത്തിൽ ചില സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്ന് റെയ്ഞ്ച് ഓഫിസർ വി. ജയൻ അറിയിച്ചു. മുളയിറച്ചാൽ പ്രദേശത്ത് രണ്ട് കാമറകളും എൻജിനീയറിങ് കോളജ് പ്രദേശത്ത് ഒന്നും ചെറിയവെളിനല്ലൂർ പ്രദേശത്ത് ഒന്നും വീതമാണ് കാമറ സ്ഥാപിക്കുന്നത്. ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതി​െൻറ ഭാഗമായി വനംവകുപ്പി​െൻറ റാപ്പിഡ് റെസ്പോൺസ് ടീമി​െൻറ (ആർ.ആർ.ടി) നേതൃത്വത്തിലാണ് രാത്രികാല നിരീക്ഷണം നടത്തുന്നത്. മലയോര ഗ്രാമീണ ജനതയുടെ ഭീതി ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ നിരീക്ഷണവും പൊതുജന ബോധവത്കരണ പരിപാടികളും നടക്കും. കാമറ സ്ഥാപിക്കാൻ നെയ്യാർഡാം അധികൃതരിൽനിന്ന് സഹായം അഭ്യർഥിച്ചിട്ടുണ്ട്. കുറുനരി, കാട്ടുപന്നി, ചെന്നായ, കാട്ടുപൂച്ച വിഭാഗങ്ങളിൽപ്പെടുന്ന വന്യജീവികളാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. കൂട്ടമായെത്തുന്ന വന്യജീവികളാകാമെന്നും നിഗമനമുണ്ട്. വന്യജീവിയുടെ ഇനം തിട്ടപ്പെടുത്തി എന്തുതരം കൂട് സ്ഥാപിക്കണമെന്നും തീരുമാനിക്കും. ചത്ത ആടുകൾക്ക് ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നത്. ആടി​െൻറ രക്തവും മാംസവും വന്യജീവി ഭക്ഷിച്ചതായി പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യദിവസങ്ങളിൽ ആടുകൾക്ക് കഴുത്തിനാണ് മുറിവേറ്റതെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വയറി​െൻറ ഭാഗം കടിച്ചുമുറിച്ച് ആക്രമിക്കുകയായിരുന്നു. ഇതിൽനിന്ന് രണ്ടുതരം വന്യജീവികൾ അക്രമിച്ചിട്ടുണ്ടെന്ന് കരുതുന്നു. റാപ്പിഡ് റെസ്പോൺസ് ടീമിന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. സുരേഷ് കുമാർ, ബീറ്റ് ഓഫിസർമാരായ എ. ദിലീപ്, രതീഷ്, ശ്രീജിത് എന്നിവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.